ഒമാൻ എയർ സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു

മസ്‌കത്ത്: നീണ്ട അനിശ്ചിത്വതത്തിനൊടുവിൽ ഒമാനിലെ വിമാന സർവീസ് സാധാരണ നിലയിലേയ്ക്ക്. വിമാനങ്ങൾ റദ്ദ് ചെയ്തതും വൈകിയതും നിരവധി യാത്രക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ചില ജിസിസി രാജ്യങ്ങൾ വ്യോമപാത അടച്ചിരുന്നു.
വിമാന യാത്ര സാധാരണ നിലയിൽ മുന്നോട്ടു പോകുമെന്ന് ഒമാനിലെ ഔദ്യോഗിക വിമാന കമ്പനിയായ ഒമാൻ എയർ പ്രഖ്യാപിച്ചു.ജൂൺ 24 ചൊവ്വാഴ്ച ഫ്ലൈറ്റ് ഷെഡ്യൂൾ സാധാരണ പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തിയതായി ഒമാൻ എയർ സ്ഥിരീകരിച്ചു. ജൂൺ 23 തിങ്കളാഴ്ച വിമാനം റദ്ദാക്കിയിരുന്നു.
"ഞങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂൾ സാധാരണ പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തിയതായി ഒമാൻ എയർ സ്ഥിരീകരിക്കുന്നു. കഴിഞ്ഞ രാത്രിയിലെ റദ്ദാക്കലുകളുടെ ഫലമായി ചെറിയ കാലതാമസങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഈ സമയത്ത് ഞങ്ങളുടെ അതിഥികൾ കാണിച്ച ക്ഷമയ്ക്ക് ആത്മാർത്ഥമായി നന്ദി പറയുന്നു. ഒമാൻ എയർ പ്രസ്താവനയിൽ പറഞ്ഞു.









0 comments