നിലമ്പൂർ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

അൽ കോബാർ : നിലമ്പൂർ സ്വദേശിയെ സൗദി അറേബ്യയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെളുമ്പിയപാടം സ്വദേശി റിജോ മണിമലപറമ്പിലിനെയാണ് അൽ കോബാറിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. ചിക്കൻ പോക്‌സിനെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. 15 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു റിജോ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ലോക കേരളസഭ അംഗം നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.









0 comments