പലിശ വിരുദ്ധ ജനകീയ സമിതിക്ക് പുതിയ നേതൃത്വം

MANAMA
വെബ് ഡെസ്ക്

Published on Mar 24, 2025, 07:04 PM | 1 min read

മനാമ: സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്ന പ്രവാസികളെ സഹായിക്കാനായി രൂപീകരിച്ച പലിശ വിരുദ്ധ സമിതി പുനസംഘടിപ്പിച്ചു. ഭാരവാഹികള്‍: ജമാല്‍ ഇരിങ്ങല്‍ (ചെയര്‍മാന്‍), യോഗാനന്ദന്‍ കാശ്മിക്കണ്ടി (ജനറല്‍ സെക്രട്ടറി), ദിജീഷ് കുമാര്‍ (സെക്രട്ടറി), നാസര്‍ മഞ്ചേരി, ഷാജി മൂതല, മനോജ് വടകര (വൈസ് ചെയര്‍മാന്‍), അഷ്‌കര്‍ പൂഴിത്തല, സലാം മമ്പാട്ട്മൂല, അനസ് റഹീം, ഫൈസല്‍ പട്ടാണ്ടി (കണ്‍വീനര്‍), ബദറുദ്ദീന്‍ പൂവാര്‍(പിആര്‍ സെക്രട്ടറി), സുബൈര്‍ കണ്ണൂര്‍, പിവി രാധാകൃഷ്ണപ്പിള്ള, അഡ്വ. ബിനു മണ്ണില്‍, ഹബീബ് റഹ്മാന്‍, ബിനു കുന്നന്താനം, ബഷീര്‍ അമ്പലായി, ഫ്രാന്‍സിസ് കൈതാരത്ത് (രക്ഷാധികാരികള്‍).


കഴിഞ്ഞ വര്‍ഷങ്ങളില്‍ പലിശ വിരുദ്ധ സമിതി പ്രവര്‍ത്തനങ്ങളില്‍ ബഹ്‌റൈനിലെ മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകരുടെയും സഹകരണം ലഭിച്ചതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. നിരവധി പ്രവാസികള്‍ പലിശ മാഫിയയുടെ ചൂഷണത്തിന് വിധേയമാവുന്ന സാഹചര്യത്തില്‍ ഈ സാമൂഹിക വിപത്തിനെതിരെ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും കമ്മിറ്റി വിലയിരുത്തി. സമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 33950796, 33748156. 33882835 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Home