നവോദയ നാട്ടുക്കവല യൂണിറ്റ് തല ക്യാമ്പയിന് തുടക്കമായി

ദമ്മാം: വർധിച്ചു വരുന്ന ജീവിത ശൈലി അനുബന്ധ ആരോഗ്യ- സാമൂഹ്യ പ്രശ്നങ്ങളെ മുൻനിർത്തിയും ലഹരി ഉപയോഗത്തിന് എതിരെയും നവോദയ സംഘടിപ്പിക്കുന്ന നാട്ടുക്കവല ക്യാമ്പയിന് യൂണിറ്റ് തലത്തിൽ തുടക്കമായി. ദമ്മാം റീജിയണൽ കമ്മിറ്റിക്ക് കീഴിലുള്ള ദമ്മാം ടൗൺ ഏരിയ അദാമ യൂണിറ്റ് ജനറൽ ബോഡി നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗം കൃഷ്ണകുമാർ ചവറയൂണിറ്റ് തല ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സൗദി കിഴക്കൻ പ്രവിശ്യയിലെ നവോദയയുടെ 137 യൂണിറ്റുകളിലും രണ്ട് മാസം നീണ്ട് നിൽക്കുന്ന ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിക്കും.
ദമ്മാം ഹോളിഡേയ്‌സ് റസ്റ്റോറന്റിൽ വച്ചു നടന്ന യൂണിറ്റ് ജനറൽ ബോഡിയിൽ യൂണിറ്റ് പ്രസിഡന്റ് ഹാരിസ് അധ്യക്ഷനായി. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അനിൽ കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് അൻസിഫ് അനുശോചന പ്രമേയവും യൂണിറ്റ് സെക്രട്ടറി ആരോമൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറിയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായ വിനോദ് ജോസഫ് സംസാരിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം മുഷ്താഖ് അലി നന്ദി പറഞ്ഞു.









0 comments