നവോദയ സഹായം: ഷാക്കിർ നാട്ടിലെത്തി

നവോദയ പ്രവർത്തകർ രേഖകൾ കൈമാറുന്നു
ദമ്മാം: മാനസിക വെല്ലുവിളി നേരിട്ട കണ്ണൂർ ചക്കരക്കല്ല് സ്വദേശി ഷാക്കിർ തുക്ബാ നവോദയയുടെ സഹായത്താൽ നാട്ടിലെത്തി. ഇരുപത് ദിവസം മുമ്പാണ് ഷാക്കിർ ജോലി തേടി ദമാമിൽ എത്തിയത്.
എയർപോർട്ടിൽ ഇറങ്ങിയത് മുതൽ മാനസികമായി പ്രശ്നങ്ങൾ ഉണ്ടാവുകയും ആക്രമണ സ്വഭാവത്തിലേക്ക് മാറുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ നവോദയ തുക്ബാ സാമൂഹ്യക്ഷേമവുമായി ബന്ധപ്പെടുകയും നവോദയ പ്രവർത്തകർ ഷാക്കിറിനെ കൊണ്ടുവന്ന കമ്പനിയുമായി സംസാരിക്കുകയും ചെയ്തു. ഇതിനിടയിൽ ഷാക്കിറിന് പാസ്പോർട്ട് നഷ്ടപ്പെട്ടു. ഷാക്കിറിനെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ കൊടുക്കുകയും, യാത്രരേഖകൾ എടുക്കാൻ വേണ്ടിയുള്ള എല്ലാ സഹായങ്ങളും നവോദയ പ്രവർത്തകർ ചെയ്തു. കമ്പനിയുടെ സഹായങ്ങളും ഉണ്ടായിരുന്നു.
നവോദയ തുക്ബാ സാമൂഹ്യക്ഷേമ ചെർമാൻ ഷാജി പാലോട്, കൺവീനർ ബിനു മാത്യു പ്രസിഡണ്ട് ചന്ദ്രസേനൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഷാക്കിർ നാട്ടിൽ പോകുന്ന സമയത്ത് ആവശ്യമായിവന്ന വസ്ത്രങ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളും നവോദയ പ്രവർത്തകർ സമാഹരിച്ചു നൽകി.
0 comments