നവോദയ പ്രേം രാജ് അനുസ്‌മരണം

ജുബൈൽ: നവോദയ കിഴക്കൻ പ്രവിശ്യ സ്ഥാപിത നേതാവും ജുബൈലിലെ സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പ്രേം രാജിനെ അനുസ്‌മരിച്ചു. പ്രസിഡന്റ് അജയൻ കണ്ണൂർ അധ്യക്ഷനായി. പ്രേംരാജ് അനുസ്‌മരണ ഹാളിന്റെ നാമകരണം നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര നിർവഹിച്ചു.
നവോദയ കേന്ദ്ര ട്രഷറർ ഉമേഷ് കളരിക്കൽ, രക്ഷാധികാരി സമിതി അംഗം ലക്ഷ്‌മണൻ കണ്ടബേത്ത്, ഇന്ത്യൻ എംബസി ഹെൽപ് ഡെസ്‌ക് അംഗം ജയൻ തച്ചമ്പാറ, ഐഎംസിസി ഭാരവാഹി മുഫീദ്, നവയുഗം ഭാരവാഹി അഷ്റഫ്, നവോദയ കുടുംബവേദി കേന്ദ്ര പ്രസിഡന്റ് ഷാനവാസ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാഹിദ ഷാനവാസ്, സഫീന താജ്, കുടുംബവേദി സാമൂഹ്യക്ഷേമ കൺവീനർ ഗിരീഷ് നീരാവിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രജീഷ് കറുകയിൽ, രാഗേഷ്, പ്രിനീത്, വിജയൻ പാട്ടാക്കര, കുടുംബവേദി ടൗൺ ഏരിയ സെക്രട്ടറി ബൈജു വിവേകാനന്ദൻ, അറൈഫി ഏരിയ സെക്രട്ടറി സർഫറാസ് ബാബു എന്നിവർ സംസാരിച്ചു. നവോദയ ജുബൈൽ റീജണൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും കുടുംബവേദി രക്ഷാധികാരി രഞ്ജിത്ത് നെയ്യാറ്റിൻകര നന്ദിയും പറഞ്ഞു.









0 comments