നവോദയ കുടുംബ സഹായം കൈമാറി

ദമ്മാം: നവോദയ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ-സൗദി അറേബ്യ, അൽ ഹസ ഇൻസസ്ട്രിയൽ ഏരിയ-സനയ വെസ്റ്റ് യൂനിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ എആർ നഗർ - പുകയൂർ - കുന്നത്ത് സ്വദേശി കാടേങ്ങൽ അലി ഹസ്സന്റെ കുടുംബസഹായം സിപിഐ എം വേങ്ങര ഏരിയ കമ്മിറ്റി അംഗം കെ പി സമീർ കുടുബത്തിന് കൈമാറി.
നവോദയ ദമ്മാം മുൻ രക്ഷാധികാരി എം എം നഈം, പ്രവാസി സംഘം ഏരിയ സെക്രട്ടറി ഗോപിനാഥ്, ഏരിയ കമ്മിറ്റി അംഗം പികെ അലവി, പ്രവാസി സംഘം പഞ്ചായത്ത് പ്രസിഡന്റ് കെഎൻ കെ തങ്ങൾ, ട്രഷറർ എംവി ഹമീദ്, വാർഡ് മെമ്പർ ഇബ്രാഹിം മൂഴിക്കൽ, പ്രബൽ കെഎം, ഇസ്മാഈൽ മിസ്ബാഹി കാടേങ്ങൽ എന്നിവർ പങ്കെടുത്തു.









0 comments