നവോദയ അറൈഫി ഏരിയ ഓണാഘോഷം തുടങ്ങി; വള്ളസദ്യ ഒക്‌ടോബർ 10ന്

navodaya jubail
വെബ് ഡെസ്ക്

Published on Sep 18, 2025, 12:50 PM | 1 min read

ജുബൈൽ : നവോദയ ജുബൈൽ അറൈഫി ഏരിയയുടെ ഓണാഘോഷം ‘പുലരി’യുടെ ആദ്യഘട്ടം വിവിധ കലാപരിപാടികളോടെ ലുലുവിൽ നടന്നു. പായസമത്സരം, കുട്ടികളുടെയും ദമ്പതിമാരുടെയും ഫാഷൻ ഷോ, ഘോഷയാത്ര, കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത, സംഗീത പരിപാടികൾ തുടങ്ങിയവ നടന്നു. സ്വാഗതസംഘം ചെയർമാൻ വിജയൻ പട്ടാക്കര, കൺവീനർ പ്രിനീദ്, അറൈഫി ഏരിയ പ്രസിഡന്റ് ഫൈസൽ, അറൈഫി കുടുംബവേദി സെക്രട്ടറി സർഫാസ് ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നവ്യ വിനോദ്, സാനിയ സ്റ്റീഫൻ എന്നിവർ ഫാഷൻ ഷോയിലും റോബിൻ, സൈദ്, നേത്ര എന്നിവർ പായസമത്സരത്തിലും വിധികർത്താക്കളായി.

ഒക്‌ടോബർ 10ന് നടക്കുന്ന ആറന്മുള വള്ളസദ്യയുടെ വിളംബരമായിരുന്നു ലുലുവിലെ പരിപാടി. വള്ളസദ്യയുടെയും പുലരി ഓണാഘോഷത്തിന്റെയും പോസ്റ്ററുകൾ ചടങ്ങിൽ പ്രകാശിപ്പിച്ചു. നവോദയ കേന്ദ്ര ട്രഷറർ ഉമേഷ് കളരിക്കൽ, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് ഷാനവാസ്‌ എന്നിവർ പോസ്റ്ററുകൾ പ്രകാശിപ്പിച്ചു. വള്ളസദ്യയുടെ ആദ്യ കൂപ്പൺ നവോദയ കേന്ദ്ര എക്സിക്യുട്ടീവ് അംഗം പ്രജീഷ് കറുകയിൽ വിതരണം ചെയ്‌തു. ഗൾഫ് ഏഷ്യ മെഡിക്കൽ സെന്റർ, ജുബൈൽ മെഡിക്കൽ കെയർ കമ്പനി എന്നിവരാണ്‌ പരിപാടിയുടെ പ്രായോജകർ. അഡ്വാൻസ് ഓഫീസ് സൊല്യുഷനും ഇന്നൊവേറ്റീവ് സൊല്യുഷൻ കമ്പനിയും പ്രായോജകരായ വളന്റിയർ ജഴ്‌സിയും ചടങ്ങിൽ പ്രകാശിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home