നവോദയ ടൊയോട്ട ഏരിയ ഈദ് മൽഹാർ സീസൺ-3 സംഘടിപ്പിച്ചു

ദമ്മാം: നവോദയ സാംസ്കാരികവേദി, ദമ്മാം-ടൊയോട്ട ഏരിയ ഈദ് മൽഹാർ സീസൺ-3 സംഘടിപ്പിച്ചു. ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടി നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗം കൃഷ്ണകുമാർ ചവറ ഉദ്ഘാടനം ചെയ്തു. നവോദയ ടൊയോട്ട ഏരിയ പ്രസിഡന്റ് സഹീർ അധ്യക്ഷനായ ചടങ്ങിൽ സ്വാഗത സംഘം കൺവീനർ നജീബ് സ്വാഗതവും ചെയർമാൻ അനൂപ് നന്ദിയും പറഞ്ഞു.
ടൊയോട്ട ഏരിയ സെക്രട്ടറി അനിൽ ആശംസകൾ സംസാരിച്ചു. നവോദയ റീജണൽ ജോയിന്റ് സെക്രട്ടറി ബാബു കെ പി, ടൊയോട്ട ഏരിയ ട്രഷറർ പോൾ, കേന്ദ്ര നേതാക്കളായ പ്രദീപ് കൊട്ടിയം, ഷമീം നാണത്ത്, ശ്രീജിത്ത് അമ്പാൻ, സ്മിതാ നരസിംഹൻ, സൂര്യ മനോജ്, നരസിഹൻ, മനോജ് പുത്തൂരാൻ, വിൻസന്റ് തോമസ്, ഷെബീർ കിഴിക്കര, പ്രേംസി, മുസമ്മൽ, മറ്റ് ഏരിയാ എക്സിക്യൂട്ടീവ്, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പ്രോഗ്രാം കൺവീനർ സദാനന്ദൻ, ഷംസു, ഷംനാദ് എന്നിവർ അവതരിപ്പിച്ച മാപ്പിള പാട്ട്, തിരുവാതിര, ഫ്യൂഷൻ ഡാൻസ്, വയലിൻ, സിനിമാറ്റിക് ഡാൻസ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. നീതു ശ്രീവൽസൻ, അഞ്ജിത ദാസ്, അനൂപ് എന്നിവർ അവതാരകനായി. ക്വിസ് മത്സരവും പരിപാടിയുടെ ആകർഷണമായി. വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ടൊയോട്ട ഏരിയയിൽ 2025 ലെ മെമ്പർ ഷിപ്പിൽ മികച്ച പ്രവർത്തനം നടത്തിയ ബാദിയ, ഖലീജ് സെക്കന്റ് യൂണിറ്റുകളെ ചടങ്ങിൽ അനുമോദിച്ചു.









0 comments