യുഎഇയിൽ വ്യക്തിഗത ലോൺ നേടാൻ വേണ്ടിയിരുന്ന കുറഞ്ഞ ശമ്പള നിബന്ധന റദ്ദാക്കി

ദുബായ് : യുഎഇ സെൻട്രൽ ബാങ്ക് വ്യക്തിഗത വായ്പയ്ക്കായി വർഷങ്ങളായി പാലിച്ചു വന്നിരുന്ന കുറഞ്ഞ ശമ്പള നിബന്ധന റദ്ദാക്കാൻ നിർദേശം നൽകി. ഏകദേശം 5,000 ദിർഹം ശമ്പള പരിധിയായിരുന്നു നിബന്ധന. ഇനിമുതൽ ഓരോ ബാങ്കുകൾക്കും അവരുടെ ആഭ്യന്തര നയങ്ങൾക്ക് അനുസരിച്ച് ശമ്പള യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കാം. കുറഞ്ഞ വരുമാനക്കാർക്കും താഴ്ന്ന വേതന വിഭാഗങ്ങളിലുമുള്ള തൊഴിലാളികൾക്കും വായ്പാ സംവിധാനങ്ങൾ കൂടുതൽ ലഭ്യമാക്കാനാണ് തീരുമാനം ലക്ഷ്യമിടുന്നത്. ‘കാഷ് ഓൺ ഡിമാൻഡ്’ ഉൾപ്പെടെയുള്ള പല ബാങ്കിംഗ് സേവനങ്ങളിലേക്കും പ്രവേശനം വർധിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ യുവാക്കളും കുറഞ്ഞ വരുമാനക്കാരും വിദേശ തൊഴിലാളികളും ഉൾപ്പെടെ എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ സൗകര്യമുണ്ടാകും. ഈ അക്കൗണ്ടുകൾ സെൻട്രൽ ബാങ്കിന്റെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ ബന്ധിപ്പിക്കപ്പെടുകയും ശമ്പളം ക്രെഡിറ്റ് ചെയ്യുന്ന നിമിഷം തന്നെ ബാങ്കുകൾക്ക് വായ്പയുടെ ഇഎംഐ എടുക്കാൻ സാധിക്കുകയും ചെയ്യും.









0 comments