മെസ്‌പൊ അബുദാബി ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

അബുദാബി: പൊന്നാനി എംഇഎസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയായ മെസ്‌പൊ അബുദാബിയുടെ ആഭിമുഖ്യത്തിൽ അബുദാബി കേരളാ സോഷ്യൽ സെന്ററിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.
വിവിധ കാലയളവിൽ പൊന്നാനി എം ഇ സ് കോളേജില് പഠിച്ച ഇരുനൂറിലേറെ പൂർവ വിദ്യാർത്ഥികൾ പങ്കെടുത്ത ഇഫ്താറിൽ വ്രതത്തിന്റെ ആത്മാവും ശാസ്ത്രവും വിവിധ മതങ്ങളിൽ എന്ന വിഷയത്തിൽ ഡോ. അബ്ദുൽ റഷീദ് കെ.വി. പ്രഭാഷണം നടത്തി.
കേരളാ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറിയായും ജോ. സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ട മെസ്‌പൊ അംഗങ്ങളായ നൗഷാദ് യൂസഫ്, പ്രകാശ് പല്ലിക്കാട്ടിൽ എന്നിവരെയും, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സഫറുള്ള പാലപ്പെട്ടിയെയും, കരാട്ടെ ബ്ലാക്ക്ബെൽട് ജേതാവായ സന ഫഹ്മിദാ, മുതിർന്ന അംഗങ്ങളായ ബഷീർ കോറോത്തിയിൽ, അബ്ദുൽ റസാഖ്, ഡോ. അബ്ദുൽ റഷീദ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
മെസ്‌പൊ പ്രസിഡന്റ് അഷറഫ് പന്താവൂരിന്റെ അദ്ധ്യക്ഷതയിൽ നനടന്ന ചടങ്ങിൽ മെസ്‌പാ യുഎഇ പ്രസിഡന്റ് ഹാരിസ് കാളിയത്തെൽ, ചെയർമാൻ മുല്ലപ്പൂ അസീസ്, മെസ്‌പാ ദുബായ് ജനറൽ സെക്രട്ടറി നവാബ് മേനത്, അബ്ദുൽ മജീദ് പൊന്നാനി, അബുബക്കർ എവി, കേരളം സോഷ്യൽ സെന്റർ ജനറൽ സെക്രെട്ടറി നൗഷാദ് യൂസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ ജനറൽ സെക്രെട്ടറി ശക്കീബ് പൊന്നാനി സ്വാഗതവും, ട്രഷറർ റാഫി പാടൂർ നന്ദിയും പറഞ്ഞു.









0 comments