പ്രതിരോധ മന്ത്രാലയത്തിന് 5000 പുസ്‌തകം നൽകി എംബിആർഎൽ

ദുബായ്: പ്രതിരോധ മന്ത്രാലയത്തിന് 5000 പുസ്‌തകം സമ്മാനിച്ച് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി (എംബിആർഎൽ). അറബിയിലും ഇംഗ്ലീഷിലുമുള്ള പുസ്‌തകങ്ങളാണ് സായുധ സേനയിലെ ദേശീയ സേവന റിക്രൂട്ട്മെന്റുകൾക്ക് സമ്മാനിച്ചത്.
രാജ്യത്തെ യുവാക്കളിൽ വായനയും ബൗദ്ധിക വികാസവും പ്രോത്സാഹിപ്പിക്കാനും ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ള സമൂഹ സൃഷ്ടിക്കുമുള്ള പ്രതിബദ്ധതയാണ് സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് എംബിആർഎൽ ഫൗണ്ടേഷന്റെ ബോർഡ് അംഗം ഡോ. മുഹമ്മദ് സലേം അൽ മസ്‌റൂയി വ്യക്തമാക്കി. 2023 ഏപ്രിലിൽ ആരംഭിച്ച ഈ സംരംഭം 2.5 ലക്ഷം ഗുണഭോക്താക്കളിലേക്ക് എത്തി. 80,000 പുസ്‌തകം 200ൽ അധികം സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും സംഭാവന ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.









0 comments