മാസ് റോള മേഖല കുടുംബസംഗമം

ഷാർജ: മാസ് റോള മേഖല കുടുംബസംഗമം അജ്മാൻ ഹീലിയോയിൽ നടന്നു. റോള മേഖലയുടെ വിവിധ യൂണിറ്റുകളിൽ നിന്നുമായി നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു. നൂറോളം ഭക്ഷണവിഭവങ്ങളുമായി ഒരുക്കിയ ഫുഡ് സോണും നാടൻ കളികളും കലാ പ്രകടനങ്ങളും കൊണ്ട് ഉത്സവ പ്രതീതി തീർത്തു. ഗെയിം സോൺ, നാടൻ തട്ടുകട, ഉത്സവപ്പറമ്പിലെ വ്യത്യസ്തമാർന്ന കളികൾ എന്നിവയോടൊപ്പം വിവിധ കലാപരിപാടികൾ കൊണ്ട് സമ്പന്നമായ സ്റ്റേജ് പ്രകടനങ്ങളും കുടുംബസംഗമത്തിൽ അരങ്ങേറി.
മലയാളമിഷൻ സുഗതാഞ്ജലി ആഗോള തല കാവ്യാലാപന മത്സര പങ്കാളിയും റോള മേഖല ബാലവേദി സെക്രട്ടറിയുമായ മണിശിഖ കുടുംബസംഗമം ഉദ്‌ഘാടനം ചെയ്തു. സെൻട്രൽ ഭാരവാഹികൾ, മേഖലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.









0 comments