മലയാളം മിഷൻ കേന്ദ്രത്തിലേക്ക് പഠനോപകരണങ്ങൾ കൈമാറി

പഠനോപകാരങ്ങൾ കൈമാറിക്കൊണ്ട് സൂരജ് പ്രഭാകർ സംസാരിക്കുന്നു
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ കെ എസ് സി മേഖലയിലെ വിദ്യാർത്ഥികൾക്ക് അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ സൗജന്യ പഠനോപകരണങ്ങൾ കൈമാറി. അബുദാബി ചാപ്റ്ററിനു കീഴിൽ അഞ്ച് മേഖലകളിൽ നിന്നുള്ള രണ്ടായിരത്തിലേറെ കുട്ടികൾക്കാണ് മാതൃഭാഷ പഠനത്തിന് മലയാളം മിഷൻ അവസരമൊരുക്കിയത്.
ചടങ്ങിൽ മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി അദ്ധ്യക്ഷനായി. ചാപ്റ്റർ സെക്രട്ടറി ബിജിത് കുമാർ, മലയാളം മിഷൻ സീനിയർ അധ്യാപിക ലേഖ വിനോദ്, ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, കേരള സോഷ്യൽ സെന്റർ ആക്ടിങ് പ്രസിഡന്റ് ആർ ശങ്കർ, ജനറൽ സെക്രട്ടറി സജീഷ് നായർ എന്നിവർ പങ്കെടുത്തു.









0 comments