കേരളപ്പിറവിയും ഭാഷാദിനവും മലയാളം മിഷൻ റിയാദ് മേഖല വിപുലമായി ആഘോഷിച്ചു

റിയാദ്: മലയാളം മിഷൻ റിയാദ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവിയും ഭാഷാദിനവും വിപുലമായി ആഘോഷിച്ചു. പരിപാടിയിൽ മലയാളം മിഷൻ പഠിതാക്കളും അധ്യാപകരും രക്ഷിതാക്കളും മലയാളപ്രേമികളും ആവേശപൂർവ്വം പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി മലയാളം മിഷൻ പഠിതാക്കളായ കുട്ടികൾക്ക് എം ടി വാസുദേവൻ നായർ രചിച്ച ഭാഷാപ്രതിജ്ഞ മലയാളം മിഷൻ അധ്യാപിക ലക്ഷ്മി സുനിൽ ചൊല്ലിക്കൊടുത്തു. മേഖലാ കോഓർഡിനേറ്റർ വി കെ ഷഹീബ് ആമുഖപ്രഭാഷണം നടത്തി.

മലയാളം മിഷൻ സൗദി അറേബ്യാ ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, മാതൃഭാഷ പഠനത്തിന്റെ സാമൂഹ്യസാംസ്കാരിക പ്രാധാന്യത്തെ കുറിച്ച് വിശകലനം ചെയ്തു.
മലയാളഭാഷയുടെ ആഗോളവ്യാപനത്തിൽ മലയാളം മിഷൻ വഹിക്കുന്ന പങ്കിനെക്കുറിച്ച് ലോക കേരള സഭ അംഗം കെപിഎം സാദിഖ് സംസാരിച്ചു.
കേളി ഒലയ്യ ഏരിയ കമ്മിറ്റി അംഗം ലബീബ് സ്വാഗതവും കേളി കുടുംബ വേദി കേന്ദ്ര കമ്മറ്റി അംഗം വിദ്യ ഗിരീഷ് നന്ദിയും പറഞ്ഞു









0 comments