മലയാളം മിഷൻ സോഹാർ: സുഗതാഞ്ജലി മത്സരം സംഘടിപ്പിച്ചു

ഒമാൻ: മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സോഹാർ മേഖലയുടെ ആഭിമുഖ്യത്തിൽ സുഗതാഞ്ജലി കാവ്യാലാപനമത്സരം സംഘടിപ്പിച്ചു. ശനിയാഴ്ച്ച സോഹാർ പഠനകേന്ദ്രമായ കിഡ്സ് നഴ്‌സറിയിൽ വച്ചു നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രവർത്തകസമിതി അംഗം സജീഷ് ജി ശങ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിൻസി സുഭാഷ് അധ്യക്ഷനായി.ഭാഷാ പ്രവർത്തകരായ മനോജ് കുമാർ, സുനിൽ കുമാർ, ഷാജിലാൽ, ബിജു കാക്കാപ്പോയിൽ, ഹാസിത സുഷം, മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കാവ്യാലാപന മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അഹാന രാജേഷ്, തൻവി രാജേഷ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. പാർവതി എം വി രണ്ടാം സ്ഥാനവും ശിഖ പി എസ് മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ദിയ ആർ നായർ, മാധവ് സഞ്ജീവ്, ആൽബി ബെന്നി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഒമാനിലെ വിവിധ മേഖലാമത്സരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചാപ്റ്റർ തല ഫൈനൽ മത്സരം ഈ മാസം 26 ന് ഇബ്രയിൽ വച്ച് നടക്കുമെന്ന് മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ അറിയിച്ചു.









0 comments