മലയാളം മിഷൻ ദമ്മാം പഠനകേന്ദ്രം പ്രവേശനോത്സവം സംഘടിപ്പിച്ചു

ദമ്മാം: മലയാളം മിഷൻ ദമ്മാം പഠനകേന്ദ്രം പ്രവേശനോത്സവം ദമ്മാമിൽ സംഘടിപ്പിച്ചു. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. നൗഫൽ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ കലാരൂപങ്ങളുടെ വേഷഭൂഷാദികളോടും വാദ്യമേളങ്ങളോടും കൂടിയുള്ള കുട്ടികളുടെ ഘോഷയാത്രയോടെ പരിപാടി ആരംഭിച്ചു. ദമ്മാം പഠനകേന്ദ്രം കോർഡിനേറ്റർ ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞ ചടങ്ങിൽ, പഠനകേന്ദ്രം പ്രവർത്തകൻ മനോജ് പുത്തൂരാൻ അധ്യക്ഷനായി. മലയാളം മിഷൻ ജനറൽ കൗൺസിൽ അംഗങ്ങളായ ഷനീബ് അബൂബക്കർ, ഇക്ബാൽ വെളിയൻകോട്, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര എന്നിവർ സംസാരിച്ചു. പഠനകേന്ദ്രം പ്രവർത്തകരായ സ്മിത നരസിംഹൻ, സിന്ധു സുരേഷ് എന്നിവർ പങ്കെടുത്തു. പഠനകേന്ദ്രം പ്രവർത്തകൻ ജോഷി വർഗീസ് നന്ദി പറഞ്ഞു.
പരിപാടിയിൽ മലയാണ്മ ഗീതം കുട്ടികൾ ഏറ്റുചൊല്ലി. നവോദയ കേന്ദ്രകുടുംബവേദി ബാലവേദി വൈസ് പ്രസിഡന്റ ഫാത്തിമ ഷാന ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം മിഷൻ സൗദി ചാപ്റ്റർ നടത്തിയ സുഗതഞ്‌ജലി ആഗോള കാവ്യാലാപന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ദമ്മാം പഠനകേന്ദ്രം വിദ്യാർഥി അബ്ദുൽ ഹമീസിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികൾക്കായി കടംകഥ മത്സരവും വിവിധയിനം വിനോദ പരിപാടികളും സംഘടിപ്പിച്ചു.
അൻപത്തിലധികം കുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്ത പരിപാടിയിൽ മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡന്റ പ്രദീപ് കൊട്ടിയം, വിദഗ്ദ്ധസമിതി ചെയർ പേഴ്സൺ ഷാഹിദ ഷാനവാസ്, ദമ്മാം മേഖല സെക്രട്ടറി അനു രാജേഷ്, ദമ്മാം മേഖല കൺവീനർ നരസിംഹൻ, നവോദയ മുഖ്യ രക്ഷാഷധികാരി ബഷീർ വാരോട്, നവോദയ രക്ഷാധികാരിസമിതി അംഗം കൃഷ്ണകുമാർ, നവോദയ കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, കേന്ദ്ര കുടുംബവേദി പ്രസിഡന്റ ഷാനവാസ് മലയാളം മിഷൻ ദമ്മാം പഠനകേന്ദ്രം പ്രവർത്തകരും നവോദയ പ്രവർത്തകരും പങ്കെടുത്തു.









0 comments