Deshabhimani

മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഏഴാമത് പഠനോത്സവം: 209 വിദ്യാർഥികൾ പങ്കെടുത്തു

malayalam mission padanolsavam

സലിം ചിറക്കൽ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 19, 2025, 06:10 PM | 1 min read

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏഴാമത് പഠനോത്സവത്തിൽ കണിക്കൊന്ന (145), സൂര്യകാന്തി (38), ആമ്പൽ (26) എന്നീ പാഠ്യപദ്ധതികളിലായി 209 വിദ്യാർഥികൾ പങ്കെടുത്തു. അബുദാബി മലയാളി സമാജത്തിൽ നടന്ന സാംസ്കാരിക സമ്മേളനം മലയാളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ റാണി പി. കെ. പഠനോത്സവം ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷനായി.

malayalam mission abu dhabhi padanolsavam.jpg

ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, കോർഡിനേറ്റർ ഷൈനി ബാലചന്ദ്രൻ, അധ്യാപകരായ സുമ വിപിൻ, സംഗീത ഗോപകുമാർ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ, ധന്യ ഷാജി, സമാജം വനിതാവിഭാഗം ജോ. കൺവീനർ , സമാജം ഭാരവാഹികളായ ടി. എം. നിസാർ, സുരേഷ് പയ്യന്നൂർ, ഷാജി കുമാർ, ഷൈജു പിള്ള, വനിതാവിഭാഗം ജോ. കൺവീനർ ചില സൂസൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി. വി. സുരേഷ്‌കുമാർ സ്വാഗതവും മേഖല കോർഡിനേറ്റർ ബിൻസി ലെനിൻ നന്ദിയും പറഞ്ഞു.


ചാപ്റ്ററിനു കീഴിലുള്ള അൽ ദഫ്‌റ മേഖലയിലെ വിദ്യാർഥികൾ ബദാസായിദ് അസ്പിര ഇൻസ്റ്റിറ്റ്യുട്ടിലും, അബുദാബി മലയാളി സമാജം, ഷാബിയ എന്നീ മേഖലകളിലേത് സമാജത്തിലും, അബുദാബി സിറ്റി മേഖലയിലേത് ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിലും, കേരള സോഷ്യൽ സെന്റർ മേഖലയിലേത് കെ. എസ്. സിയിലും പഠനോത്സവത്തിൽ പങ്കെടുത്തു. ചാപ്റ്റർ ഭാരവാഹികളായ എ. കെ. ബീരാൻകുട്ടി, സലിം ചിറക്കൽ, സഫറുള്ള പാലപ്പെട്ടി, ബിജിത് കുമാർ, ടി. ഹിദായത്തുള്ള എന്നിവരും മേഖല കോർഡിനേറ്റർമാരായ ബിൻസി ലെനിൻ, സെറിൻഅനുരാജ്, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ, രമേശ് ദേവരാഗം എന്നിവരും അധ്യാപകരും പഠനോത്സവങ്ങൾക്ക് നേതൃത്വം നൽകി.


മലയാളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ റാണി പി. കെ. യുമൊന്നിച്ച് ചാപ്റ്റർ ഭാരവാഹികൾ എല്ലാ പഠനോത്സവ കേന്ദ്രങ്ങളും സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home