എം ടി ഒരു കാലഘട്ടത്തിന്റെ മഹാപ്രതിഭ: ഡോ. ജോർജ് ഓണക്കൂർ
![mt anusmaranam](https://images-prd.deshabhimani.com/mtanusmaranam-1736518356236-900x506.webp)
ജിദ്ദ: കാലത്തിന്റെ സൗന്ദര്യബോധത്തെ ഉണർത്തി മലയാളി ജീവിതത്തെയും പ്രകൃതിയെയും സംസ്കാരത്തെയും പ്രകാശമാനമാക്കിയ എം ടി കാലത്തോട് പ്രതികരിച്ച മഹാനായ സർഗപ്രതിഭയായിരുന്നുവെന്ന് എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ അനുസ്‌മരിച്ചു. മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ സംഘടിപ്പിച്ച "എം ടി സ്‌മൃതി - കാലത്തിനപ്പുറം" എന്ന വെർച്വൽ അനുസ്‌മരണ പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം അധ്യക്ഷനായി. വിദഗ്‌ധ സമിതി ചെയർപേഴ്‌സൺ ഷാഹിദ ഷാനവാസ് ആമുഖ പ്രഭാഷണം നടത്തി. മലയാളം മിഷൻ സൗദി ചാപ്റ്ററിനു വേണ്ടി എംടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ചാപ്റ്റർ ചെയർമാൻ താഹ കൊല്ലേത്ത് സംസാരിച്ചു. എഴുത്തുകാരായ ജോസഫ് അതിരുങ്കൽ, റെജിയ വീരാൻ, ഇഖ്ബാൽ വെളിയങ്കോട്, കെഎംസിസി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി എന്നിവർ അനുസ്‌മരണ പ്രഭാഷങ്ങൾ നടത്തി. മലയാളം മിഷൻ റിയാദ് മേഖല കോ-ഓർഡിനേറ്റർ വി ആർ ഷഹീബ പരിപാടിയുടെ അവതാരകയായിരുന്നു. മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്‌റ്റീഫൻ സ്വാഗതവും പ്രവർത്തക സമിതി അംഗം സീബ കൂവോട് നന്ദിയും പറഞ്ഞു. എഴുത്തുകാരായ ബീന, എം.ഫൈസൽ, നജിം കൊച്ചുകലുങ്ക്, ആർ ഷഹിന, സോഫിയ ഷാജഹാൻ, ലതിക അങ്ങേപ്പാട്ട്, മനോജ് കാലടി എന്നിവരും സൗദിയിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കളും മലയാളം മിഷൻ പ്രവർത്തകരും അനുസ്‌മരണ പരിപാടിയിൽ പങ്കെടുത്തു. മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികളായ ഡോ. രമേശ് മൂച്ചിക്കൽ, റഫീഖ് പത്തനാപുരം, ഉബൈസ് മുസ്‌തഫ, അനുജ രാജേഷ്, കെ.ഉണ്ണിക്കൃഷ്ണൻ, പി കെ ജുനൈസ് എന്നിവർ നേതൃത്വം നൽകി.
Related News
![ad](/images/odepc-ad.jpg)
0 comments