എംടിയെ അനുസ്മരിച്ച് പ്രവാസി സംഘടനകൾ

വിവിധ പ്രവാസി സംഘടനകൾ എംടി വാസുദേവൻ നായർ അനുസ്മരണയോഗം സംഘടിപ്പിച്ചു.
കേളി റിയാദ്
റിയാദ് > സാഹിത്യ ലോകത്ത് അക്ഷരങ്ങളിലൂടെ വിസ്മയം തീർത്ത മലയാളത്തിന്റെ വിശ്വ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൻ കേളി കലാസാംസ്കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ കേളി വൈസ് പ്രസിഡണ്ട് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
ഭാഷയുടേയും രാജ്യത്തിന്റേയും അതിരുകൾക്കപ്പുറത്തും അക്ഷരങ്ങളേയും കലകളേയും സ്‌നേഹിക്കുന്നവരുടേയെല്ലാം ആദരം ഏറ്റുവാങ്ങിയാണ് എം ടി വിട പറഞ്ഞതെന്നും, മിത്തുകളെ ചരിത്രങ്ങളാക്കാനും ചരിത്രങ്ങളെ മിത്തുകളാക്കാനും കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തിയതായും എം ടി യെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചവർ പറഞ്ഞു.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, സാംസ്കാരിക കമ്മറ്റി അംഗം ഫൈസൽ കൊണ്ടോട്ടി എന്നിവർ അനുശോചനം അറിയിച്ചു കൊണ്ട് സംസാരിച്ചു.
മാസ് ഷാർജ മൻമോഹൻ സിംഗ്, എം ടി അനുശോചനയോഗം സംഘടിപ്പിച്ചു
ഷാർജ > മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ്, മലയാളത്തിന്റെ സാഹിത്യ തേജസ്സ് എം ടി വാസുദേവൻ നായർ എന്നിവരുടെ വിയോഗത്തിൽ യുഎഇയിലെ സാംസ്‌കാരിക സംഘടനയായ മാസ് അനുശോചനയോഗം സംഘടിപ്പിച്ചു. ഭാഷയ്ക്കും, സാഹിത്യത്തിനും മാത്രമായി ജീവിച്ച അതുല്യ പ്രതിഭയായിരുന്നു എംടിയെന്നും സമൂഹത്തെ പുരോഗമന ചിന്തയിലൂടെ മുന്നോട്ട് നയിക്കാൻ ജാഗ്രത പുലർത്തിയിരുന്ന എഴുത്തുകാരൻ എന്ന നിലയിൽ ജീവിക്കുന്ന കാലഘട്ടത്തെ സസൂക്ഷ്മമം നിരീക്ഷിച്ചു രചനകളിൽ ഉൾപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്നും, എഴുത്തുകാരൻ എന്നത് പോലെ തന്നെ മലയാളഭാഷയിലെ മറ്റ് എഴുത്തുകാരെ വളർത്തിയെടുക്കുന്നതിലും, സാഹിത്യത്തിന്റെ നിലവാരം ഉയർത്തുന്നതിലും എം. ടി ഏറെ ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും അനുശോചനമറിയിച്ചു സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മാതൃഭൂമി പത്രാധിപരായിരുന്ന കാലത്ത് നടത്തിയ പ്രവർത്തങ്ങൾ, തുഞ്ചൻ പറമ്പിനെ വർഗീയ പ്രചാരണത്തിനുള്ള വേദിയാക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ ചെറുത്ത് കൊണ്ട് തുഞ്ചൻ പറമ്പിനെ മികച്ച പഠന കേന്ദ്രമാക്കി മാറ്റി തീർത്തതിൽ വഹിച്ച പങ്ക് എന്നിവ എംടി യുടെ സാമൂഹ്യ ബോധ്യങ്ങളെ അടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങളായിരുന്നുവെന്നും എം. ടി യെ അനുസ്മരിച്ചു സംസാരിച്ചവർ കൂട്ടിച്ചേർത്തു.
അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന യോഗത്തിൽ മാസ് പ്രസിഡന്റ് അജിത രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പിറവം മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം, ലോകകേരള സഭ അംഗം ടി കെ അബ്‌ദുൾ ഹമീദ്, എഴുത്തുകാരിയും അധ്യാപികയുമായ ഉഷ ഷിനോജ്, ദൃശ്യ ഷൈൻ, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബിനു കോറോം സ്വാഗതം പറഞ്ഞ യോഗത്തിൽ സാഹിത്യ വിഭാഗം കോർഡിനേറ്റർ ജിതേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
എം ടി സാഹിത്യ കൈരളിക്ക് മുഖവുര വേണ്ടാത്ത അതുല്യ പ്രതിഭ: ജിദ്ദ കേരള പൗരാവലി
ജിദ്ദ > എം ടി വാസുദേവൻ നായർ സാഹിത്യ കൈരളിക്ക് മുഖവുര വേണ്ടാത്ത അതുല്യ പ്രതിഭയായിരുന്നു വെന്ന് ജിദ്ദ കേരള പൗരാവലി ജിദ്ദയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
നസീർ വാവാക്കുഞ്ഞ്, ഹിഫ്സു റഹ്‌മാൻ, മിർസാ ഷരീഫ്, അയ്യൂബ് പന്തളം, റാഫി ബീമാപ്പള്ളി, റെമി പി. ആർ, യൂനുസ് കാട്ടൂർ, ജാഫറലി പാലക്കോട്, സുനിൽ സെയ്ദ്, സോഫിയ ബഷീർ, മുഹമ്മദ് റാഫി ആലുവ, അബ്ദുള്ള മുക്കണ്ണി, റജിയ വീരാൻ, വാസുദേവൻ വെളുത്തേടത്ത്, അബ്ദുൽ ലത്തീഫ് പാലക്കാട്, ഷമീർ നദ്‌വി, ശിഹാബ് കരുവാരകുണ്ട്, യൂസുഫ് കോട്ട, സി എച്ച് ബഷീർ, അലി തേക്കുതോട്, നാസർ കോഴിത്തൊടി, അഡ്വ. ഷംസുദീൻ, സോഫിയ സുനിൽ, വീരാൻ ചെർപ്പുളശേരി, അഷ്‌റഫ് രാമനാട്ടുകര, മസൂദ് ബാലരാമപുരം എന്നിവർ സംസാരിച്ചു. ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി സദസ്സ് നിയന്ത്രിച്ചു. കൺവീനർ നാസർ ചാവക്കാട് സ്വാഗതവും ജനറൽ കൺവീനർ മൻസൂർ വയനാട് നന്ദിയും പറഞ്ഞു.
ഓർമ ദുബായ് എം ടി അനുശോചന യോഗവും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു
ദുബായ് > മലയാളിയുടെ സാംസ്കാരിക സാമൂഹിക മണ്ഡലത്തിനുണ്ടായ നികത്താനാവാത്ത നഷ്ടമാണ് എം ടി വാസുദേവൻ നായരുടെ വിയോഗമെന്ന് ഓർമ ദുബായ് അനുസ്മരിച്ചു. ഏഴ്പതിറ്റാണ്ടു പിന്നിട്ട അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്കൊപ്പമാണ് മലയാളി വായിച്ച് വളർന്നത് എന്ന് യോഗം വിലയിരുത്തി.
എഴുത്തിനൊപ്പം അദ്ദേഹം നിതാന്തമായി പുലർത്തിയ രാഷ്ട്രീയ ജാഗ്രത എല്ലാവർക്കും മാതൃകയാണ് എന്ന് ചടങ്ങിൽ സംസാരിച്ച പ്രവാസ ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് പറഞ്ഞു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, ഷിഹാബ് പെരിങ്ങോട്, അസി, കെ ഗോപിനാഥൻ, അനീഷ് മണ്ണാർക്കാട്, ജിജിത അനിൽകുമാർ, വൈസ് പ്രസിഡണ്ട് നൗഫൽ പട്ടാമ്പി, മിനേഷ് രാമനുണ്ണി, പ്രദീപ് തോപ്പിൽ, സെക്രട്ടറി ഇർഫാൻ എന്നിവർ സംസാരിച്ചു. തുടർന്ന് എം ടിയെക്കുറിച്ചു കേരള ഗവണ്മെന്റിന്റെ പബ്ലിക് റിലേഷൻ വിഭാഗം തയ്യാറാക്കിയ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
ജുബൈൽ നവോദയ
ജുബൈൽ > മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെയും വിയോഗത്തിൽ ജുബൈൽ റീജിയണൽ കമ്മിറ്റി അനുശോചനയോഗം ചേർന്നു. നവോദയ ജുബൈൽ റീജിയൺ ജോയിന്റ് സെക്രട്ടറി വിജയൻ പട്ടാക്കര അദ്ധ്യക്ഷനായ ചടങ്ങിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ അനുശോചന പ്രമേയം നവോദയ കേന്ദ്ര കുടുംബവേദി സാമൂഹ്യ ക്ഷേമ കൺവീനർ ഗിരീഷും എം ടി വാസുദേവൻ നായരുടെ അനുശോചന പ്രമേയം ജുബൈൽ റീജിയണൽ സാമൂഹ്യ ക്ഷേമ ചെയർമാൻ ഷാജുദീൻ നിലമേലും അവതരിപ്പിച്ചു.
നവോദയ അറൈഫി കുടുംബവേദി ഏരിയ ജോയിന്റ് സെക്രട്ടറി രഞ്ജിത് നെയ്യാറ്റിൻകര അനുസ്മരണ പ്രഭാഷണം നടത്തി. എം ടി അനുസ്മരണ വീഡിയോയും യോഗത്തിൽ പ്രദർശിപ്പിച്ചു. IMCC ജുബൈൽ മേഖല സെക്രട്ടറി നഫാഫ്, നവോദയ കുടുംബവേദി കേന്ദ്ര പ്രസിഡണ്ട് സ. ഷാനവാസ്, നവോദയ നേതാക്കളായ ഷാഹിദ ഷാനവാസ്, അനിത സുരേഷ്, അജയൻ കണ്ണോത് എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി ട്രഷറർ ഉമേഷ് കളരിക്കൽ അനുശോചന യോഗം ക്രോഡീകരിച്ചു. ചടങ്ങിൽ നവോദയ ജുബൈൽ റീജിയൺ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും റീജിയൺ എക്സിക്യൂട്ടീവ് അംഗം അജയ് ആലുവ നന്ദിയും അറിയിച്ചു.
മലയാളം മിഷൻ സലാല ചാപ്റ്റർ
സലാല > മലയാളം മിഷൻ സലാല ചാപ്റ്റർ എം ടി അനുസ്മരണം സംഘടിപ്പിച്ചു. കൈരളി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മലയാളം മിഷനിലെ പഠിതാക്കളും രക്ഷിതാക്കളും ടീച്ചർമാരുമുൾപ്പെടെ ധാരാളം പേർ പങ്കെടുത്തു.
ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം ടിയെ അനുസ്മരിച്ചു കൊണ്ട് ലോക കേരള സഭാംഗങ്ങളായ പവിത്രൻ കാരായി, ഹേമാ ഗംഗാധരൻ, സിജോയ് പേരാവൂർ, ഗംഗാധരൻ അയ്യപ്പൻ, ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ ഉണ്ണികൃഷ്ണൻ, ഡോക്ടർ ഹൃദ്യ എസ് മേനോൻ, രഞ്ചിത്ത്, ലിജോ ലാസർ, പ്രസാദ് സി വിജയൻ സലാല ചാപ്പ്റ്റർ അധ്യാപകരായ കെ എ റഹീം, സരിത ജയരാജ് എന്നിവർ സംസാരിച്ചു. മലയാള മിഷൻ സലാല ചാപ്റ്റർ സെക്രട്ടറി ഡോ ഷാജി പി ശ്രീധർ സ്വാഗതവും ബൈറ ജ്യോതിഷ് നന്ദിയും പറഞ്ഞു.
സൊഹാർ ലിറ്റററി ഫോറം എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി.
സൊഹാർ > സൊഹാർ ലിറ്റററി ഫോറം എം ടി അനുസ്മരണം സംഘടിപ്പിച്ചു. സൊഹാറിലെ പാം ഗാർഡൻ ഹാളിൽ വെച്ചായിരുന്നു പരിപാടി.
സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. സി കെ സുനിൽ കുമാർ സ്വാഗതവും കെ ആർ പി വള്ളികുന്നം അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ഡോക്ടർ റോയി പി വീട്ടിൽ (സൊഹാർ യൂണിവേഴ്സിറ്റി) മനോജ് കുമാർ (മലയാളി സംഘം)
വാസുദേവൻ പിട്ടൻ, മലയാളം മിഷൻ കോഡിനേറ്റർ സജീഷ് ജി ശങ്കർ, സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ഡോക്ടർ ഗിരീഷ് നാവത്ത്, കെഎംസിസി സെക്രട്ടറി ഷബീർ മാസ്റ്റർ എന്നിവർ എം ടി അനുസ്മരണ പ്രഭാഷണം നടത്തി.
ജിമ്മിസാമുവൽ നന്ദി പറഞ്ഞു. സോഹാർ ലിറ്റററി ഫോറത്തിന്റെ എംബ്ലം രൂപകൽപ്പന ചെയ്യാനുള്ള ആശയ അവതരണത്തിന് ശ്രീ സന്ദേശിനെ യോഗം അഭിനന്ദിച്ചു.
ദമ്മാം നവോദയ വിവിധ മേഖലകളിൽ എംടി അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചു
ദമ്മാം > മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നിസ്തുല സംഭാവനകൾ നൽകിയ മഹാ പ്രതിഭയായിരുന്ന എംടി യുടെ വിയോഗത്തിൽ നവോദയ സാംസ്കാരികവേദി ദമ്മാം റീജിയണൽ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട് അനുസ്മരണ പ്രഭാഷണം നടത്തി. നവോദയ കേന്ദ്ര ജോയിന്റ് സെക്രട്ടറിയും ദമ്മാം റീജിയണൽ പ്രസിഡന്റുമായ നൗഷാദ് അകോലത്ത് അധ്യക്ഷനായിരുന്നു. കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം സൂര്യമനോജ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. നവോദയ കേന്ദ്ര കമ്മിറ്റിയംഗം സുരയ്യ ഹമീദ്, ലോകകേരളസഭ അംഗം സുനിൽ മുഹമ്മദ്, ഒഐസിസിപ്രസിഡണ്ട് ബിജു കല്ലുമല, നവയുഗം രക്ഷാധികാരി ഷാജി മതിലകം , ഐഎംസിസി പ്രതിനിധി ഹനീഫ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരായ ശിഹാബ് കൊയിലാണ്ടി, ശാലു മാസ്റ്റർ, റൗഫ് ചാവക്കാട്, ഷാനിബ് അബൂബക്കർ, മാത്യുകുട്ടി പള്ളിപ്പാട് എന്നിവർ എം ടി യെ അനുസ്മരിച്ച് സംസാരിച്ചു. നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, നവോദയ രക്ഷാധികാരികളായ കൃഷ്ണകുമാർ ചവറ, രാജേഷ് ആനമങ്ങാട്, കേന്ദ്ര നേതാക്കളായ ശ്രീജിത്ത് അമ്പാൻ, ഉണ്ണി എങ്ങണ്ടിയൂർ, മോഹൻദാസ് കുന്നത്ത്, അനുരാജേഷ്, നവോദയ റീജിയണൽ, ഏരിയ, യൂണിറ്റ് അംഗങ്ങളും അനുസ്മരണ യോഗത്തിൽ സംബന്ധിച്ചു. കേന്ദ്ര ജോയിന്റ് സെക്രട്ടറിയും ദമ്മാം റീജിയണൽ സെക്രട്ടറിയുമായ നൗഫൽ വെളിയംക്കോട് സ്വാഗതവും റീജിയണൽ സാംസ്‌കാരിക കൺവീനർ ഷാജി ഹസ്സൻ നന്ദിയും പറഞ്ഞു
നവോദയ അൽ ഹസ്സ
അൽഹസ്സ > നവോദയ സാംസ്ക്കാരികവേദി അൽ ഹസ്സറീജിയണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. റീജണൽ പ്രസിഡണ്ട് ചന്ദ്രബാബു കടയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റീജണൽ ജോ: സെക്രട്ടറി ചന്ദ്രശേഖരൻ മാവൂർ സ്വാഗതമാശംസിച്ചു.കേന്ദ്ര കമ്മറ്റിക്ക് വേണ്ടി കേന്ദ്ര പ്രസിഡണ്ട് ഹനീഫ മൂവാറ്റുപുഴ അനുശോചന പ്രഭാഷണം നടത്തി. സമൂഹിക ജീർണതകൾക്കെതിരെ തൂലിക ചലിപ്പിച്ച മലയാളത്തിൻ്റെ സാംസ്ക്കാരിക നായകനായിരുന്നു എംടി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റീജണൽ കമ്മറ്റിക്ക് വേണ്ടി തോമസ് ഏങ്ങണ്ടിയൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. റീജണൽ സെക്രട്ടറി ജയപ്രകാശ് ഉളിയക്കോവിൽ, റീജണൽ ട്രഷറർ പ്രദീപ് തായത്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം മധു ആറ്റിങ്ങൽ, നവയുഗം അൽ ഹസ്സ മേഖല സെക്രട്ടറി ഉണ്ണി മാധവ്, ഹഫൂഫ് ഏരിയ പ്രസിഡണ്ട് മജീദ്, മുബാറസ് ഏരിയ വൈസ് പ്രസിഡണ്ട് ആർഎസ് രാജു എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മറ്റി അംഗവും, റീജണൽ വൈസ് പ്രസിഡണ്ടുമായ ജോസ് വിക്ടർ നന്ദി പറഞ്ഞു.
നവോദയ കോബാർ
അൽ കോബാർ > സാഹിത്യത്തിലെ മഹാ പ്രതിഭ എം ടി വാസുദേവൻ നായരുടെ ദേഹ വിയോഗത്തിൽ കോബാർ റീജിയണൽ കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. കോബാർ റീജിയണൽ ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ കോബാർ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് മാണിക്കോത്ത് ആധ്യക്ഷം വഹിച്ചു. സാംസ്‌കാരിക സബ് കമ്മിറ്റി കമ്മിറ്റി ചെയർമാൻ വർഗീസ് കുര്യക്കോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. റീജിയണൽ വൈ: പ്രസിഡൻ്റ് ടിഎൻ ഷബീർ, സാലു മാസ്റ്റർ, റീജിയണൽ എക്സികുട്ടീവ് അംഗങ്ങളായ ഷാജി മാധവ്, തുക്ബ ഷിനോജ്, കുടുംബവേദി കോബാർ ഏരിയ ട്രഷറർ അജു തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. നവോദയ കേന്ദ്ര ജോ: സെക്രട്ടറിയും കോബാർ റീജിയണൽ സെക്രട്ടറിയുമായ വിദ്യാധരൻ കോയാടൻ സ്വാഗതവും റീജിയണൽ ജോ: ട്രഷറർ എസ്. വിജയകുമാർ നന്ദി പറഞ്ഞു.
ജുബൈൽ
ജുബൈൽ > മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെയും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ വിയോഗത്തിലും ജുബൈൽ റീജിയണൽ കമ്മിറ്റി അനുശോചനയോഗം ചേർന്നു. നവോദയ ജുബൈൽ റീജിയൺ ജോയിന്റ് സെക്രട്ടറി വിജയൻ പട്ടാക്കര അധ്യക്ഷനായിരുന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ അനുശോചന പ്രമേയം നവോദയ കേന്ദ്ര കുടുംബവേദി സാമൂഹ്യ ക്ഷേമ കൺവീനർ ഗിരീഷും, എം ടി വാസുദേവൻ നായരുടെ അനുശോചന പ്രമേയം ജുബൈൽ റീജിയണൽ സാമൂഹ്യ ക്ഷേമ ചെയർമാൻ ഷാജുദീൻ നിലമേലും അവതരിപ്പിച്ചു. ജുബൈലിലെ പൗര പ്രമുഖകരും, ബഹുജനങ്ങളും പങ്കെടുത്ത ചടങ്ങിൽ നവോദയ അറൈഫി കുടുംബവേദി ഏരിയ ജോയിന്റ് സെക്രട്ടറി രഞ്ജിത് നെയ്യാറ്റിൻകര അനുസ്മരണ പ്രഭാഷണം നടത്തി. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി മലയാള സാഹിത്യത്തിന്റെയും ചലച്ചിത്ര ആവിഷ്ക്കാരത്തിന്റെയും ഹൃദയമായി തുടിക്കുന്നത് എംടിയുടെ സർഗാത്മകതയും അതിന്റെ തുടർ സ്വാധീനവുമാവുമാണ്. എംടി അനുസ്മരണ വീഡിയോ യോഗത്തിൽ പ്രദർശിപ്പിച്ചു.
ഐഎംസിസി ജുബൈൽ മേഖല സെക്രട്ടറി നഫാഫ്, നവോദയ കുടുംബവേദി കേന്ദ്ര പ്രസിഡണ്ട് ഷാനവാസ്, നവോദയ നേതാക്കളായ ഷാഹിദ ഷാനവാസ്, അനിത സുരേഷ്, അജയൻ കണ്ണോത് എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി ട്രഷറർ ഉമേഷ് കളരിക്കൽ അനുശോചന യോഗം ക്രോഡീകരിച്ചു. ചടങ്ങിൽ നവോദയ ജുബൈൽ റീജിയൺ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും റീജിയൺ എക്സിക്യൂട്ടീവ് അംഗം അജയ് ആലുവ നന്ദിയും പറഞ്ഞു.
തൃത്താല മനസ്സ് യുഎഇ
ദുബായ് > തൃത്താല മനസ്സ് യുഎഇ എം ടി അനുസ്മരണവും അനുശോചന യോഗവും സംഘടിപ്പിച്ചു. കലാസാഹിത്യ വിഭാഗത്തിന്റെ കീഴിൽ നടന്ന അനുശോചന യോഗത്തിൽ അയ്യൂബ് പുഴക്കൽ അധ്യക്ഷനായി. എം ടി വാസുദേവൻ നായരുടെ രചനകളെ കുറിച്ചും ഇടതുപക്ഷ പുരോഗമന ആശയങ്ങൾക്ക് നൽകിയ സംഭാവനകളെ കുറിച്ചും, മതേതര ജനതയെ നിലനിർത്തുന്നതിൽ അദ്ദേഹം വഹിച്ച സാംസ്കാരിക പങ്കിനെക്കുറിച്ചും, സാംസ്കാരിക പ്രവർത്തകൻ മിനേഷ് രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കൃഷ്ണൻ കോഴിക്കര അനുശോചനം രേഖപ്പെടുത്തി. കൺവീനർ പ്രസൂജ് സ്വാഗതവും അൻസാർ ആനക്കര നന്ദിയും രേഖപ്പെടുത്തി.
മലയാളം മിഷൻ ഒമാൻ
മസ്‌കത്ത് > മലയാളിയുടെ പ്രിയ കഥാകാരൻ എം ടിയുടെ വിയോഗത്തിൽ മലയാളം മിഷൻ ഒമാൻ അനുശോചനയോഗം സംഘടിപ്പിച്ചു. മസ്ക്കറ്റിലെ സിബിഡിയിലുള്ള അൽ ബാജ് ബുക്ക്സിൽ വച്ച് ഡിസംബർ 29 വൈകിട്ട് 8 മണിക്കാണ് ചടങ്ങ് നടന്നത്. മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. ജെ രത്‌നകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ പ്രവർത്തക സമിതി അംഗവും സാഹിത്യകാരനുമായ ഹാറൂൺ റഷീദ്, ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ് മലയാള വിഭാഗം മേധാവി ബ്രിജി സെബാസ്റ്റ്യൻ എന്നിവർ അനുശോചന പ്രഭാഷണം നടത്തി. ഇന്ത്യൻ സ്‌കൂൾ ബി ഓ ഡി ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ, മലയാളം മിഷൻ ഒമാൻ ട്രഷറർ ശ്രീകുമാർ പി നായർ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാർ, കോ കൺവീനർ വിജയൻ കെ വി, മലബാർ വിംഗ് കോ കൺവീനർ സിദ്ദിഖ് ഹസൻ, അൽ ബാജ് ബുക്ക്സ് മാനേജിംഗ് ഡയറക്ടർ പി എം ഷൗക്കത്തലി തുടങ്ങിയവർ എം ടിയുടെ സംഭാവനകൾ അനുസ്മരിച്ചു.
മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ജോയിൻറ് സെക്രട്ടറി അനുപമ സന്തോഷ് നന്ദിയും, ജോയിൻറ് സെക്രട്ടറി രാജീവ് മഹാദേവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മലയാളം മിഷൻ അദ്ധ്യാപകരും, പഠിതാക്കളും, ഭാഷാ പ്രവർത്തകരും, സാഹിത്യ കലാ രംഗങ്ങളിലെ പ്രമുഖരുമുൾപ്പടെ മസ്ക്കറ്റിലെ സാംസ്ക്കാരിക സമൂഹം എം ടിയ്ക്ക് ആദരമർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.
ചില്ല റിയാദ്
റിയാദ് > ചില്ല സർഗവേദി എം ടി വാസുദേവൻ നായർ അനുശോചനയോഗം സംഘടിപ്പിച്ചു. ചില്ല കോഓഡിനേറ്റർ സി എം സുരേഷ് ലാൽ, നജിം കൊച്ചുകലുങ്ക്, വി കെ ഷഹീബ, വിപിൻകുമാർ, മൂസ കൊമ്പൻ, അനീസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.









0 comments