ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ കുവൈത്തിൽ തുടങ്ങി

കുവൈത്ത് സിറ്റി : വൈവിധ്യമാർന്ന രുചികളെ ഒരുമിച്ച് അവതരിപ്പിക്കുന്ന ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ കുവൈത്തിൽ ആരംഭിച്ചു. സെപ്റ്റംബർ 24 മുതൽ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലുമായി ആരംഭിച്ച ഈ മഹോത്സവം രണ്ട് ആഴ്ച നീണ്ടുനിൽക്കും. അൽ റായി ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഫുഡ് ഫെസ്റ്റിവൽ ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം അനേശ്വര രാജൻ ഉദഘാടനം ചെയ്തു. ലുലു കുവൈത്തിലെ മാനേജ്മെന്റും സ്‌പോൺസർ സ്ഥാപനങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു .ഫഹാഹീൽ ലുലുവിൽ നടന്ന ‘ദി ബിഗ്‌ഗസ്റ്റ് ബർഗർ’ ഉദ്ഘാടനവും ശ്രദ്ധേയമായി. പ്രധാന സ്‌പോൺസറായ സെറ കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
കുട്ടികൾക്കായി ബർഗർ മേക്കിംഗ് മത്സരവും, പാചകപ്രതിഭകൾക്കായി സിഗ്നേച്ചർ ഡിഷ് മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലുലുവിന്റെ വിവിധ ശാഖകളിൽ ഗ്ലോബൽ ഫുഡി, ഹെൽത്തി ഈറ്റ്സ്, മീറ്റ് എ മീറ്റ്, ഗോ ഫിഷ്, ദി ബെസ്റ്റ് ബേക്ക്, ബിരിയാണി വേൾഡ്, ദേശി ഢാബ, നാടൻ തട്ടുകട, അറേബ്യൻ ഡിലൈറ്റ്‌സ് തുടങ്ങിയ പ്രത്യേക തീം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.









0 comments