ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു മണിക്കൂറിലേറെ സിലിക്കൺ സെൻട്രൽ മാളിൽ അദേഹം സന്ദർശനം നടത്തി.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലുലുവിലെത്തിയത്. ഗ്രോസറി, ഹൗസ്ഹോൾഡ്, റോസ്ട്രി, ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ഗാർമെന്റ്സ്, സ്റ്റേഷനറി വിഭാഗങ്ങൾ സന്ദർശിച്ച അദേഹം സമയം ചിലവഴിച്ചു.









0 comments