ലുലു ഹൈപ്പർമാർക്കറ്റിൽ റമദാൻ സൂഖ്

lulu
വെബ് ഡെസ്ക്

Published on Feb 17, 2025, 01:51 PM | 1 min read

കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് റമദാൻ സൂഖ് ഉദ്ഘാടനം അൽ റായ് ഔട്‌ലറ്റിൽ നടന്നു. നന്മ ചാരിറ്റി, മബറാത് കാഫിൽ, ഇസ്‍ലാമിക് കെയർ സൊസൈറ്റി, ബലദൽ അൽ ഖൈർ, ഹ്യൂമാനിറ്റേറിയൻ ചാരിറ്റി തുടങ്ങിയ ജീവകാരുണ്യ സംഘടനകളുടെ പ്രതിനിധികൾ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ഉപഭോക്താക്കളും പങ്കെടുത്തു. ഇതോടെ ഒരു മാസത്തെ റമദാൻ കാമ്പയിന് തുടക്കമായി.


5, 10, 25, 50 ദീനാർ മൂല്യമുള്ള റമദാൻ ഗിഫ്റ്റ് കാർഡുകളും ഉദ്ഘാടന ചടങ്ങിൽ പുറത്തിറക്കി. ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ജോലിക്കാർക്കോ ഇത്തരം കാർഡുകൾ സമ്മാനിക്കാനാകും. നോമ്പുതുറക്കും മറ്റും ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടുത്തി പത്ത്, 15 ദീനാർ മൂല്യമുള്ള റമദാൻ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റോറുകളിൽ ഇഫ്താർ മീൽ കൗണ്ടറുകൾ തുറക്കും.


മികച്ച നിലവാരവും ആകർഷകമായ ഓഫറുകളുമായി ‘ഈന്തപ്പഴ ഉത്സവം’പ്രമോഷന്റെ പ്രത്യേകതയാണ്. കുറഞ്ഞ വിലയിൽ വീട്ടുപകരണങ്ങൾ ലഭിക്കുന്ന ‘റമദാൻ ഹോം’, താങ്ങാവുന്ന വിലയിൽ വലിയ സ്ക്രീൻ ലഭിക്കുന്ന ‘ബിഗ് ടിവി മജ്‍ലിസ്’ എന്നിവയും ഈ വർഷത്തെ റമദാൻ കാമ്പയിനിന്റെ ആകർഷണങ്ങളാണ്. റമദാൻ പ്രമോഷന്റെ ഭാഗമായി എല്ലാ ഉൽപന്നങ്ങളും ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും വിലക്കുറവിൽ ലഭിക്കും. പഴങ്ങൾ, പച്ചക്കറികൾ, ഫ്രഷ് ആൻഡ് ഫ്രോസൻ മാംസം, മത്സ്യം, ഭക്ഷ്യയിതര ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗിഫ്റ്റുകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് അതിശയകരമായ ഓഫറുകളും പ്രത്യേക കിഴിവുകളും ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home