മദീനയിൽ ലുലു എക്സ്‌പ്രസ് സ്റ്റോർ തുറന്നു

ജിദ്ദ: മക്കയ്ക്കു പിന്നാലെ മദീനയിലേക്ക് കൂടി സാന്നിധ്യം വിപുലീകരിച്ച് ലു ലു റീട്ടെയ്ൽ. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ മദീന ചേംബർ ഓഫ് കോമേഴ്‌സ് ചെയർമാൻ മാസെൻ ബിൻ ഇബ്രാഹിം റജബ് സ്റ്റോർ ഉദ്ഘാടനം ചെയ്തു.
ഹജ്ജ് ഉംറ കർമങ്ങൾ നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് കൂടി സൗകര്യപ്രദമായാണ് പുതിയ സ്റ്റോർ. മക്കയിലും മദീനയിലും സേവനം വിപുലീകരിക്കാനായതിൽ അഭിമാനമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. മദീനയിൽ മൂന്ന് പുതിയ പദ്ധതിയടക്കം സൗദിയിൽ നിരവധി പ്രൊജക്ടുകൾ ഉടൻ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. സൗദിയുടെ പ്രാദേശിക വികസനത്തിന് കരുത്തേകുന്നതാണ് മദീനയിലെ ലുലുവിന്റെ സാന്നി ധ്യമെന്ന് കോൺസൽ ജനറൽ പറഞ്ഞു.
20,000ൽ അധികം ചതുരശ്ര അടിയിലാണ് ലുലു ഒരുങ്ങിയിരിക്കുന്നത്. ദൈനംദിന ഉൽപ്പന്ന ങ്ങൾ, ഫ്രഷ് ഫുഡ് സെക്ഷൻ, മൊബൈൽ ഡിജിറ്റൽ ഇലക്‌ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ അടക്കം ശേഖരമാണ് ലുലുവിൽ ഉറപ്പാക്കിയിരുന്നത്.









0 comments