മൈദാൻ ഹവ്വല്ലിയിൽ സുരക്ഷാ പരിശോധന; 14 പേർ അറസ്റ്റിൽ

മൈദാൻ ഹവ്വല്ലിയിൽ നടത്തിയ സുരക്ഷാ പരിശോധന
കുവൈത്ത് സിറ്റി : മൈദാൻ ഹവ്വല്ലിയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 14 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആയിരത്തിലധികം പേരുടെ രേഖകൾ പരിശോധിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ നിർദേശപ്രകാരം പൊതുസുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയായ മേജർ ജനറൽ ഹമീദ് മനാഹി അൽ ദവാസിയുടെ മേൽനോട്ടത്തിലായിരുന്നു ഓപ്പറേഷൻ. പരിശോധനയിൽ 1,078 ഗതാഗത നിയമലംഘന നോട്ടീസുകൾ നൽകി. തൊഴിൽ താമസ നിയമലംഘനത്തിന് ഏഴ് പേരെയും പിടികിട്ടാപുള്ളികളായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. ട്രാഫിക് നിയമം ലംഘിച്ച അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു.
മദ്യം കൈവശം വെച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയാണ് പരമപ്രധാനമെന്നും ഇത്തരം പരിശോധനകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.









0 comments