കെ എസ് കെ സലാല വനിതാവേദി റീൽസ് മത്സരം സംഘടിപ്പിക്കുന്നു

സലാല: കോഴിക്കോട് സൗഹൃദക്കൂട്ടം സലാല വനിതാവേദി മലയാളികൾക്കായി റീൽസ് മത്സരം നടത്തുന്നു. 'സലാലയുടെ മനോഹാരിത' എന്ന വിഷയത്തിൽ സ്ത്രീ പുരുഷ ഭേദമന്യേ 18 വയസിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 10ന് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് കെ എസ് കെ വനിതാ വേദി കോ ഓർഡിനേറ്റർമാരായ അർച്ചന പ്രശാന്ത്, ഫസീല നസീർ എന്നിവർ അറിയിച്ചു.









0 comments