കേളി അൽഖർജ് ഏരിയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു.

റിയാദ്: കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ പത്താമത് സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. സമ്മേളന സംഘാടക സമിതി ചെയർമാൻ മണികണ്ഠകുമാർ ചേലക്കര അധ്യക്ഷനായ ചടങ്ങിൽ രക്ഷാധികാരി സമിതി അംഗം മണികണ്ഠൻ കേളി ട്രഷറർ ജോസഫ് ഷാജിക്ക് ലോഗോ കൈമാറി കൊണ്ട് പ്രകാശനം നിർവഹിച്ചു. ഏരിയ പ്രസിഡന്റും ഏരിയ രക്ഷാധികാരി ആക്റ്റിംഗ് കൺവീനറുമായ ഷബി അബ്ദുൾ സലാം, ഏരിയ സെക്രട്ടറി ലിപിൻ പശുപതി, ഏരിയ ട്രഷറർ ജയൻ പെരുനാട്, സംഘാടക സമിതി കൺവീനർ രാമകൃഷ്ണൻ കൂവോട്, റഷീദലി, സജീന്ദ്രബാബു, ഗോപാലൻ, മണികണ്ഠൻ കെ. എസ്,രമേശ്, അജേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങൾ പങ്കെടുത്തു.
പന്ത്രണ്ടാമത് കേളി കേന്ദ്രസമ്മേളത്തിന്റെ മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ ഭാഗമായി അൽഖർജ് എരിയയിലെ യൂണിറ്റുകൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർ 2025 ആഗസ്ത് 7ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി കൺവീനർ അറിയിച്ചു. ഏരിയ സമ്മേളനം ആഗസ്ത് 22ന് വി എസ് അച്യുതാനന്ദൻ നഗറിൽ നടക്കും.









0 comments