കേളി ബദിയ ഏരിയാ സമ്മേളനം

keli area conference
വെബ് ഡെസ്ക്

Published on Oct 14, 2025, 01:50 PM | 2 min read

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ബദിയ ഏരിയാ സമ്മേളനം വി എസ് അച്യുതാനന്ദൻ നഗറിൽ നടന്നു. സംഘാടക സമിതി ആക്റ്റിംഗ് ചെയർമാൻ ഷാജഹാൻ ഏരിയ പ്രസിഡൻ്റ് അലി കാക്കഞ്ചേരിയെ താൽക്കാലിക അധ്യക്ഷനായി ക്ഷണിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനം രക്ഷാധികാരി സമിതി അംഗം സീബ കൂവോട് ഉദ്ഘാടനം ചെയ്തു. ഫെഡറൽ സംവിധങ്ങളോടുള്ള കേന്ദ്ര സർക്കാരിൻ്റെ വിവേചനം അവസാനിപ്പിക്കണമെന്നും കേരളത്തിന് ഔദാര്യമല്ല അർഹമായ അവകാശങ്ങൾ അനുവദിക്കണമെന്നും കേളി ബദിയ സമ്മേളനം ആവശ്യപ്പെട്ടു.


മറ്റ് സംസ്ഥാനങ്ങളിലെ ദുരന്തബാധിതർക്ക് സഹായം അനുവദിക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് ഇരയായവരുടെ കാര്യത്തിൽ വായ്‌പ എഴുതിത്തള്ളാൻ പോലും കേന്ദ്ര സർക്കാർ തയാറായില്ല. ഈ വിഷയത്തിൽ കോടതിയുടെ ഭാഗത്തുനിന്നും തുടർന്ന് ശക്തമായ ഇടപെടൽ വേണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി കിഷോർ ഇ നിസാം മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ജോയിന്റ് ട്രഷറർ ജാർനെറ്റ് നെൽസൺ വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ആറു യൂണിറ്റുകളിൽ നിന്നായി 63 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കിഷോർ ഇ നിസാം, ജാർനെറ്റ് നെൽസൺ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി അംഗം സീബാ കൂവോട് എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. മിഗ്ദാദ്, ധർമ്മരാജ്, നിസാം പത്തനംതിട്ട, സന്തോഷ്‌ കുമാർ, ഷമീർ കുന്നത്ത്, സജീവ് കാരത്തൊടി എന്നിവർ വിവിധ പ്രമേയങ്ങൾ വതരിപ്പിച്ചു.


കിഷോർ ഇ നിസാം (സെക്രട്ടറി), സരസൻ വി (പ്രസിഡന്റ്), പ്രസാദ് വഞ്ചിപ്പുര (ട്രഷറർ), ഷാജി നെട്ടൂളി, ധർമ്മരാജ് (ജോയിന്റ് സെക്രട്ടറിമാർ), ജയൻ ആറ്റിങ്ങൽ, മുരളി എൻ പി (വൈസ് പ്രസിഡന്റുമാർ), നിയാസ് നാസർ (ജോയിന്റ് ട്രഷറർ), ഷമീർ കുന്നത്ത്, ഷറഫുദ്ദീൻ മൂച്ചിക്കൽ, രതീഷ് രമണൻ, അലി കെവി, ജയകുമാർ, മുസ്തഫ, വിജയൻ എ, നിസാം പത്തനംതിട്ട, നിസാർ കുളമുട്ടം, ജയൻ ആറ്റിങ്ങൽ, ഷാജഹാൻ പൂക്കുഞ്ഞ് എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും 19 അംഗ നേതൃത്വത്തെ സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികളെ ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീക്ക് പാലത്ത് പ്രഖ്യാപിച്ചു.


പ്രസീഡിയം അലി കെവി, പ്രസാദ് വഞ്ചിപ്പുര, അബ്ദുസ്സലാം, സ്റ്റിയറിഗ് റഫീഖ് പാലത്ത്, കിഷോർ ഇ നിസാം, ജർണറ്റ് നെൽസൺ പ്രമേയം ഷാജി പി കെ, നിസാം പത്തനംതിട്ട, പുമൽ കുമാർ, മിനിറ്റ്സ് ജയൻ ആറ്റിങ്ങൽ, അൻവർ സാദത്ത്, രജിഷ നിസാം, ക്രഡൻഷ്യൽ ഷാജി നെട്ടൂളി, ഫൈസൽ നിലമ്പൂർ, ഷാജഹാൻ, സരസൻ, രജിഷ്ട്രേഷൻ ജർണറ്റ് നെൽസൺ, ഷമീർ കുന്നത്ത്, രതീഷ് രമണൻ, ധർമ്മരാജ്, വിജയൻ എ, നിസാം പത്തനംതിട്ട, ഷാജഹാൻ എന്നീ സബ് കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു. ഷറഫു മൂച്ചിക്കൽ, നിസാസ് നാസർ എന്നിവർ വളണ്ടിയർമാരായി.


കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി പ്രസിഡന്റ് സെബിൻ ഇഖ്‌ബാൽ, ട്രഷറർ ജോസഫ് ഷാജി, കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ, മധു പട്ടാമ്പി, പ്രതീപ് ആറ്റിങ്ങൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഷാജി നെട്ടൂളി ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് കേന്ദ്ര സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ പ്രസാദ് വഞ്ചിപ്പുര സ്വാഗതവും, സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി കിഷോർ ഇ നിസാം നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home