കേളി നസീം ഏരിയ സമ്മേളനം

ഏക കിടപ്പാടം സംരക്ഷണ ബിൽ: കേരള സർക്കാരിന് അഭിവാദ്യം

keli area conference
വെബ് ഡെസ്ക്

Published on Sep 26, 2025, 12:58 PM | 2 min read

റിയാദ് : ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ കരടിന് അംഗീകാരം നൽകിയ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേളി നസീം ഏരിയ സമ്മേളനം. അത്യാവശ്യഘട്ടത്തിൽ വായ്‌പയെ ആശ്രയിച്ച്‌, മനപൂർവമല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങുന്ന അവസരത്തിൽ കിടപ്പാടം സംരക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് ഒട്ടനവധി സാധാരണക്കാർക്ക് ആശ്വാസമേകും. ജനഹിതം അറിഞ്ഞു പ്രവർത്തിക്കുന്ന സർക്കാരാണ്‌ കേരളം ഭരിക്കുന്നതെന്നും സമ്മേളനം പ്രമേയത്തിൽ പറഞ്ഞു. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ (മനപ്പൂർവമായി വീഴ്ച വരുത്താതെ) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതി കണ്ടെത്തിയ കേസിൽ ഏക പാർപ്പിടം നഷ്ടപ്പെടുന്ന അവസ്ഥയിൽ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്.

ബത്ത ഡി പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിലെ സീതാറാം യെച്ചൂരി നഗറിൽ നടന്ന സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഉല്ലാസൻ അധ്യക്ഷനായി. കേളി ജോയിന്റ്‌ ട്രഷറർ സുനിൽ സുകുമാരൻ സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി പി കെ സജീവ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹാരീസ് മണ്ണാർക്കാട് സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഏഴുപേർ ചർച്ചയിൽ പങ്കെടുത്തു. പി കെ സജീവ്, ഹാരിസ് മണ്ണാർക്കാട്, സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇക്ബാൽ എന്നിവർ മറുപടി നൽകി.

രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, ചന്ദ്രൻ തെരുവത്ത്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പ്രദിപ് ആറ്റിങ്ങൽ, കിഷോർ ഇ നിസാം, രാമകൃഷ്ണൻ, നൗഫൽ സിദ്ദീഖ്, നൗഫൽ മുതിരമണ്ണ, പി കെ സജീവ് എന്നിവര്‍ സംസാരിച്ചു. ഖലീൽ, വിനോദ് കുമാർ, ഗോപാലകൃഷ്ണൻ, മുഹമ്മദ് നാജിം, സഫറുദ്ദീൻ എന്നിവർ വിവിധ പ്രമേയം അവതരിപ്പിച്ചു. ഉല്ലാസൻ, കെ ഇ ഷാജി, ഷമീർ, ജോഷി പെരിഞ്ഞനം, പി കെ സജീവ്, ഹാരിസ് മണ്ണാർക്കാട്, ഗിരീഷ് കുമാർ, ഗോപാലകൃഷ്ണൻ, സഫറുദ്ദീൻ, വിനോദ് മലയിൽ, നൗഫൽ, സുനിൽ ഖാൻ, വിനോദ് കുമാർ, ഹരികുമാർ എന്നിവരങ്ങിയ സബ്കമ്മിറ്റികൾ നടപടികൾ നിയന്ത്രിച്ചു.

ഭാരവാഹികൾ: ഉല്ലാസൻ (പ്രസിഡന്റ്‌), പി കെ സജീവ് (സെക്രട്ടറി), ഹാരിസ് മണ്ണാർക്കാട് (ട്രഷറർ), വിനോദ് കുമാർ മലയിൽ, സഫറുദ്ദീൻ (വൈസ് പ്രസിഡന്റ്‌), നൗഫൽ മുതിരമണ്ണ, ഗിരീഷ്‌കുമാർ (ജോയിന്റ് സെക്രട്ടറി), ബി സിദ്ദീഖ് (ജോയിന്റ് ട്രഷർ), കെ ഇ ഷാജി, അൻസാരി, ഖലീൽ, ബാലകൃഷ്ണൻ, ഹരികുമാർ, സമീറലി പൊന്നേത്, ശ്യാംകുമാർ, രാഗേഷ്, ബഷീർ (കമ്മറ്റി അംഗങ്ങൾ)


കേളി നസീം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദൻ കൂട്ടായ് സംസാരിക്കുന്നു

സജീവ് പി കെ, ഉല്ലാസൻ, ഹാരിസ് മണ്ണാർക്കാട്




deshabhimani section

Related News

View More
0 comments
Sort by

Home