കേളി മുസാമിയ ഏരിയ സമ്മേളനം ആഗസ്ത് 29 ന്; ലോഗോ പ്രകാശനം ചെയ്തു

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുസാഹ്മിയ ഏരിയ ആറാമത് സമ്മേളനം ആഗസ്ത് 29 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിൻ്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഏരിയാ പ്രസിഡന്റ് നടരാജൻ്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി കേന്ദ്ര കമ്മറ്റി അംഗവും ബദിയ ഏരിയ സെക്രട്ടറിയുമായ കിഷോർ ഇ നിസാം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി നിസാർ റാവുത്തർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
ചെയർമാൻ ശ്യാം, വൈസ് ചെയർമാൻ ഗോപി, കൺവീനർ നൗഷാദ്, ജോയിന്റ് കൺവീനർ സുരേഷ്, ട്രഷറർ നാസർ റുവൈത, ജോയിന്റ് ട്രഷറർ നൗഷാദ് ദുർമ, കോഡിനേറ്റർ അനീസ് അബൂബക്കർ, അടിസ്ഥാന സൗകര്യം രതിൻ ലാൽ, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ വേലു ബാബു, ഗതാഗതം നെൽസൺ, സ്റ്റേഷനറി നടരാജൻ, ഭക്ഷണം സുലൈമാൻ - ബിനീഷ്, വളണ്ടിയർ ക്യാപ്റ്റൻ സുരേഷ് കുമാർ എന്നിവർ സബ്കമ്മറ്റി കൺവീനർമാരായും 31 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
സമ്മേളനത്തിനായി രൂപകൽപ്പന ചെയ്ത ലോഗോ പരിപാടിയിൽ പ്രകാശനം ചെയ്തു. ലോഗോ രക്ഷധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നിസാർ റാവുത്തറിനു കൈമാറി കൊണ്ട് പ്രകാശനം നിർവഹിച്ചു. ദവാദ്മി ഏരിയ രക്ഷധികാരി സെക്രട്ടറി ഷാജി പ്ലാവിലയിൽ മുസാഹ്മിയ രക്ഷധികാരി അംഗങ്ങളായ അനീസ് അബൂബക്കർ, ഗോപി, ജെറി തോമസ്, രാജേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയാ സെക്രട്ടറി സ്വാഗതവും സംഘടക സമിതി കൺവീനർ നൗഷാദ് ഗുവയ്യ നന്ദിയും പറഞ്ഞു.









0 comments