കേളി മുസാമ്മിയ ഏരിയ സമ്മേളനം

keli area conference
വെബ് ഡെസ്ക്

Published on Sep 01, 2025, 05:11 PM | 2 min read

റിയാദ് : കേരളത്തിലെ ഇടത് സർക്കാരിൻ്റെ തുടർച്ച കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് കേളി മുസാഹ്മിയ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമ്മേളന സംഘാടക സമിതി ചെയർമാൻ ജെറി തോമസ് താൽക്കാലിക അധ്യക്ഷനെ ക്ഷണിച്ച് ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് നടരാജൻ അധ്യക്ഷനായി. സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി നിസാർ റാവുത്തർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനീസ് അബൂബക്കർവരവ് ചിലവ് കണക്കും കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഞ്ച് യൂണിറ്റിനെ പ്രതിനിധീകരിച്ച് പതിനൊന്ന് പേർ ചർച്ചയിൽ പങ്കെടുത്തു. നിസാർ റാവുത്തർ, അനീസ് അബൂബക്കർ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഷമീർ കുന്നുമ്മൽ എന്നിവർ മറുപടി പറഞ്ഞു.


അഭിലാഷ്, മോഹനൻ, മുജീബ്,ബാബു ജനാർദ്ദനൻ, ഷൗക്കത്ത് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. അനീസ് അബൂബക്കർ (സെക്രട്ടറി), ജെറി തോമസ് (പ്രസിഡന്റ്), നിസാർ റാവുത്തർ (ട്രഷറർ), വൈസ് പ്രസിഡൻ്റുമാരായി നടരാജൻ, ഗോപി, ജോയിൻ്റ് സെക്രട്ടറിമാരായി നൗഷാദ് ഗുവയ്യ, നൗഷാദ് ദുർമ, ജോയിന്റ് ട്രഷറർ നാസർ റുവൈദ, കമ്മിറ്റി അംഗങ്ങളായി ഷാബു ജനാർദ്ദനൻ,ശ്യാം, ലാൽ, സക്കീർ,മഹമൂദ്, സുദർശനൻ,സുരേഷ്,ഷി്നു മാത്യു, വിജേഷ് എന്നീ 17 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.


നടരാജൻ, രാജേഷ്, നൗഷാദ് എന്നിവർ പ്രസീഡിയം, ഷമീർ പുലാമന്തോൾ, നിസാറുദ്ധീൻ, ഷാജി പ്ലാവിലയിൽ, അനീസ് അബൂബക്കർ സ്റ്റിയറിങ് കമ്മറ്റി, ശ്യാം, നൗഷാദ്, അനീസ് രജിസ്ട്രേഷൻ കമ്മറ്റി, നൗഷാദ്,ഷാബു, അഭിലാഷ് മിനുട്സ് കമ്മറ്റി, ജെറി തോമസ്, മോഹനൻ, ബാബു പ്രമേയ കമ്മറ്റി നാസർ, വിജേഷ്, ഷിനു മാത്യു ക്രഡൻഷ്യൽ എന്നിങ്ങനെ സബ്കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു.


കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ചന്ദ്രൻ തെരുവത്ത് കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡണ്ട് ഗഫൂർ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാമകൃഷ്ണൻ ധനുവച്ചപുരം, നൗഫൽ സിദ്ദീഖ്, കിഷോർ ഇ നിസാം, നസീർ മുള്ളൂർക്കര എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നാസർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കൺവീനർ നൗഷാദ് ഗുവയ്യ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ പുതിയ സെക്രട്ടറി അനീസ് അബൂബക്കർ നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home