കേളി അൽഖർജ് ഏരിയ സമ്മേളനം

keli area conference
വെബ് ഡെസ്ക്

Published on Aug 27, 2025, 03:29 PM | 2 min read

റിയാദ് : കേളി അൽഖർജ് ഏരിയാ സമ്മേളനം നടന്നു. വി എസ് അച്യുതാനന്ദൻ നഗറിൽ സമ്മേളന സംഘാടക സമിതി ചെയർമാൻ മണികണ്ഠൻ ചേലക്കര താൽക്കാലിക അധ്യക്ഷനെ ക്ഷണിച്ച് ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് ഷബി അബ്ദുൽ സലാം അധ്യക്ഷനായി. സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ലിപിൻ പശുപതി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജയൻ പെരുനാട് വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പത്ത് യൂണിറ്റിനെ പ്രതിനിധീകരിച്ച് പതിനഞ്ച്പേർ ചർച്ചയിൽ പങ്കെടുത്തു. ലിപിൻപശുപതി, ജയൻ പെരുനാട്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായ് എന്നിവർ മറുപടി പറഞ്ഞു.


ജയൻ അടൂർ, ഫൈസൽ ഖാൻ, റഹീം ശൂരനാട്, സനീഷ്, അജേഷ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഷബി അബ്ദുൽ സലാം (സെക്രട്ടറി), രാമകൃഷ്ണൻ കൂവോട് (പ്രസിഡന്റ്), ജയൻ പെരുനാട് (ട്രഷറർ), വൈസ് പ്രസിഡൻ്റുമാരായി അബ്ദുൾ കലാം, ബഷീർ, ജോയിൻ്റ് സെക്രട്ടറിമാരായി റാഷിദ് അലി, അബ്ദുൽ സമദ് ജോയിന്റ് ട്രഷറർ ജ്യോതി ലാൽ, കമ്മിറ്റി അംഗങ്ങളായി ലിപിൻ പശുപതി, നൗഷാദ് അലി, ജയൻ അടൂർ, നിസാറുദ്ദീൻ, രമേശ് എൻ ജി, റിയാസ് റസാഖ്, ശ്രീ കുമാർ, മുരളി ഇ, സജീന്ദ്രബാബു, റെജു , മണികണ്ഠൻ കെ എസ് എന്നീ 19 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.


ലിപിൻ പശുപതി, ജയൻ പെരുനാട്, റാഷിദ് അലി സ്റ്റിയറിങ് കമ്മിറ്റി, ഷബി അബ്ദുൽ സലാം, ഷഫീഖ്, ബഷീർ, എന്നിവരും പ്രസീഡിയം, ഐവിൻ ജോസഫ്, രമേശ് എൻ ജി, കലാം, മണികണ്ഠൻ രജിസ്ട്രേഷൻ കമ്മിറ്റി, ചന്ദ്രൻ, സതീശൻ, വിനീഷ്, വേണു, മിനുട്സ് കമ്മിറ്റി ജ്യോതിലാൽ, ശ്രീകുമാർ, ജയൻ അടൂർ. പ്രമേയ കമ്മിറ്റി ഗോപാലൻ, നാസർ പൊന്നാനി, സജീന്ദ്ര ബാബു, തിലകൻ, വിനേഷ്, റെജു. ക്രഡൻഷ്യൽ എന്നിങ്ങനെ വിവിധ സബ്കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു.


കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അംഗങ്ങളായ വർഗീസ് ഇടിചാണ്ടി, കേളി ട്രഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡണ്ട് ഗഫൂർ ആനമങ്ങാട്, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാമകൃഷ്ണൻ ധനുവച്ചപുരം, കിഷോർ ഇ നിസാം, ഹാരിസ് മണ്ണാർക്കാട് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമ്മേളന സംഘാടക സമിതി കൺവീനർ രാമകൃഷ്ണൻ കൂവോട് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ പുതിയ സെക്രട്ടറി ഷബി അബ്ദുൽ സലാം നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home