സംഘാടക സമിതിയായി; കല കുവൈത്ത് നാടക മത്സരം സെപ്തംബർ 12ന്

കുവൈത്ത് സിറ്റി: നാടകത്തെയും നാടകകലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാനായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് സംഘടിപ്പിക്കുന്ന നാടക മത്സരം സെപ്തംബർ 12ന് നടക്കും. പ്രവാസി മലയാളികൾക്കായുള്ള മത്സരം ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ അരങ്ങേറും.
മത്സരത്തിന്റെ നടത്തിപ്പിനായി 75 അംഗ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് പി വി പ്രവീൺ അധ്യക്ഷനായി. ആക്ടിങ് സെക്രട്ടറി പ്രസീദ് കരുണാകരൻ സംസാരിച്ചു. കല ട്രഷറർ പി ബി സുരേഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ അനിൽ കുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സണ്ണി ഷൈജേഷ് (ജനറൽ കൺവീനർ), അനിൽ കുമാർ (കൺവീനർ), അജിത്ത് പട്ടമന, മനോജ് ഹവല്ലി, ഷാനവാസ്, ബിജേഷ് പയ്യത്ത്, വിനോദ് കുമാർ, പി ആർ കിരൺ, ജോർജ് തൈമണ്ണിൽ, ജിജുലാൽ, മജിത് കോമത്ത്, നിസാർ കൊയിലാണ്ടി (സബ് കമ്മിറ്റി കൺവീനർ).









0 comments