സുകുമാരൻ തൃക്കാശ്ശേരിക്ക് യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈത്ത് ഫഹാഹീൽ മേഖല മുൻ എക്സിക്യൂട്ടീവ് അംഗവും കലയുടെ സജീവ പ്രവർത്തകനുമായ സുകുമാരൻ തൃക്കാശ്ശേരിക്ക് യാത്രയയപ്പ് നൽകി. മംഗഫ് കല സെന്ററിൽ ഫഹാഹീൽ മേഖല പ്രസിഡന്റ് അരവിന്ദ് കൃഷ്ണൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ്, ആക്ടിങ്ങ് സെക്രട്ടറി പ്രസീദ് കരുണാകരൻ, വൈസ് പ്രസിഡന്റ് പ്രവീൺ പി വി, ട്രഷറർ പി ബി സുരേഷ്, ലോകകേരള സഭാംഗം ആർ നാഗനാഥൻ, കല കുവൈത്ത് മുൻ ഭാരവാഹികൾ, മുതിർന്ന പ്രവർത്തകർ, കേന്ദ്ര - മേഖല കമ്മിറ്റി അംഗങ്ങൾ, സഹപ്രവർത്തകർ എന്നിവർ സംസാരിച്ചു.
കലയുടെ ഉപഹാരം പ്രസിഡന്റ് മാത്യു ജോസഫ് കൈമാറി. സുകുമാരൻ തൃക്കാശ്ശേരി ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മേഖല സെക്രട്ടറി സജിൻ മുരളി സ്വാഗതം ആശംസിച്ച ചടങ്ങിന് മംഗഫ് ബി കൺവീനർ ശ്രീകുമാർ നന്ദി പറഞ്ഞു.









0 comments