കൈരളി സലാല കുടുംബ സഹായം കൈമാറി

കണ്ണൂർ: കൈരളി സലാല സാദാ യൂണിറ്റ് അംഗമായിരുന്ന അനിൽ കുമാറിന്റെ കുടുംബത്തിനുള്ള സഹായവും സാന്ത്വനം ഫണ്ടും കൈമാറി. കണ്ണൂർ ഉരുവുച്ചാൽ മഞ്ചേരി പൊയ്യിലുള്ള അനിലിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സഹായം കൈമാറി. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, അനിൽ കുമാറിന്റെ ഭാര്യ റീജയ്ക്ക് തുക കൈമാറി. കേരള പ്രവാസി സംഘം സെക്രട്ടറി പ്രശാന്ത് കുട്ടമ്പള്ളി കൈരളി സാന്ത്വനം ഫണ്ട് കൈമാറി. ചടങ്ങിൽ കൈരളി സലാല മുൻ പ്രസിഡന്റ് കെ എ റഹീം അധ്യക്ഷനായി.
കൈരളി സലാല മുൻ ജനറൽ സെക്രട്ടറി ഡോ. സി വിനയകുമാർ, പി പി പവിത്രൻ, കൈരളി സെക്രട്ടറിയറ്റ് അംഗം വിനോദ് കണ്ണൂർ, കേരള പ്രവാസി സംഘം മട്ടന്നൂർ ഏരിയ സെക്രട്ടറി പി സൂരജ്, പ്രസിഡന്റ് അനിൽ കുമാർ, വാർഡ് മെമ്പർ എം ഷീബ, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രിക, എം രഞ്ജിത്ത്, കെ രജീഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ പി പ്രമോദ്, എൻ ഷൈജു എന്നിവർ സംസാരിച്ചു. പഴശി സൗത്ത് ലോക്കൽ സെക്രട്ടറി എ കെ സുരേഷ് കുമാർ സ്വാഗതവും കൈരളി സലാല സെക്രട്ടറിയറ്റ് അംഗം സനീഷ് ചക്കരക്കൽ നന്ദിയും പറഞ്ഞു.









0 comments