കൈരളി സലാല ദാരിസ് യൂണിറ്റ് യാത്രയയപ്പ് നൽകി

സലാല : കൈരളി സലാല ദാരിസ് യൂണിറ്റ് എക്സിക്യുട്ടീവ് മെമ്പറും സംഗീത വാദ്യ അധ്യാപകനും കലാകാരനുമായ മനോജ് ഡിക്രൂസിന് കൈരളി സലാല ദാരിസ് യൂണിറ്റ് യാത്രയയപ്പ് നൽകി. 25 വർഷത്തെ പ്രവാസത്തിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.
ദാരിസ് യൂണിറ്റ് പ്രസിഡന്റ് കൃഷണദാസ് പട്ടാമ്പി അധ്യക്ഷനായ യോഗം ലോക കേരള സഭാംഗം ഹേമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ, കൈരളി സലാല പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ, ട്രഷറർ ലിജോ ലാസർ, കേന്ദ്ര കമ്മിറ്റിയംഗം ടി വി കെ സജീഷ്, അൽക്കറാത്ത് യൂണിറ്റ് സെക്രട്ടറി ജോജോ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുൾ ഹമീദ് സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ ജോസ് വർഗീസ് നന്ദിയും പറഞ്ഞു.









0 comments