കൈരളി സലാല ഓണോത്സവം 2025

സലാല: കൈരളി സലാലയും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം സംഘടിപ്പിച്ചു. കൈരളി പ്രസിഡന്റ് മൺസൂർ പട്ടാമ്പിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ സ്കൂൾ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഡോ വിപിൻദാസ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ എംബസി കൗൺസിലർ ഏജന്റ് ഡോ. കെ സനാതനൻ, കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, ലോക കേരളസഭ അംഗങ്ങളായ പവിത്രൻ കാരായി, ഹേമ ഗംഗാധരൻ എന്നിവർ സംസാരിച്ചു. വിവിധ സംഗീത നൃത്ത പരിപാടികൾക്ക് പുറമേ തിരുവാതിരക്കളി മത്സരവും നടന്നു.
സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ വിപിൻദാസിന് കൈരളി സലാലയുടെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി ലിജോ ലാസർ നൽകി ആദരിച്ചു. കൈരളി വനിതാവിഭാഗം സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ വിവിധ ടീമുകൾ മാറ്റുരച്ചു. ഒന്നാം സമ്മാനം റെഡ് സലാലയും രണ്ടാം സമ്മാനം ടീം അൽ ക്കറാത്തും മൂന്നാം സമ്മാനം ടീം നമ്പർ ഫൈവും കരസ്ഥമാക്കി. തിരുവാതിരകളി മത്സരത്തിൽ ടീം അൽ ഖറാത്ത് ഒന്നാം സ്ഥാനവും ചിങ്ങം ചിയേർസ് രണ്ടാം സ്ഥാനവും ദശപുരം മൂന്നാം സ്ഥാനവും നേടി. വിജയികളായവർക്ക് ക്യാഷ് പ്രൈസും മെമെൻ്റോകളും കൈമാറി. കൈരളി ജനറൽ സെക്രട്ടറി ലിജോ ലാസർ സ്വാഗതവും വനിത വിഭാഗം സെക്രട്ടറി സീനാ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.









0 comments