കൈരളി സലാല വനിതാ വിഭാഗം പ്രതിഷേധം രേഖപ്പെടുത്തി

സലാല: സമൂഹത്തിൽ പൊതു പ്രവർത്തനം നടത്തുന്ന സ്ത്രീകൾക്കെതിരെ നിന്ദ്യമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ വൃത്തികെട്ട രീതിയിൽ പ്രചരണം നടത്തുന്ന ചില വലതുപക്ഷ മാധ്യമങ്ങളുടേയും യൂത്ത് കോൺഗ്രസ് സൈബർ ഗ്രൂപ്പുകളുടേയും ഹാൻഡിലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൈരളി സലാല വനിതാ വിഭാഗം ആവശ്യപ്പെട്ടു. എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഷൈൻ ടീച്ചർക്കെതിരെ നടത്തിയ വൃത്തികെട്ട രീതിയിലുള്ള പ്രചരണത്തിന്ന് നേതൃത്വം കൊടുത്ത യൂത്ത് കോൺഗ്രസ് ക്രിമിനലുകളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ വനിതാ വിഭാഗം പ്രസിഡൻ്റ് ഷെമീന അൻസാരി അധ്യക്ഷയായ യോഗത്തിൽ സെക്രട്ടറി സീന സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.









0 comments