ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ച് വിവിധ പ്രവാസി സംഘടനകൾ

ഇ കെ നായനാർ, സുന്ദരയ്യ അനുസ്മരണം നടത്തി കൈരളി സലാല
സലാല: കൈരളി സലാല ഇ കെ നായനാർ, സുന്ദരയ്യ അനുസ്മരണം നടത്തി. കൈരളി ഹാളിൽവെച്ച് കൈരളി സലാല ട്രഷറർ ലിജോ ലാസറിൻ്റെ അധ്യക്ഷതയിൽ മലയാള മിഷൻ ചെയർമാർ എ കെ പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ കെ നായനാർ ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിച്ചിരിക്കുന്നത് എന്ന് ഉദ്ഘാട പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ലോക കേരള സഭാഗം ഹേമ ഗംഗാധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. അംബുജാക്ഷൻ മയ്യിൽ, കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, വനിതാ വിഭാഗം സെക്രട്ടറി സീന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
കേളി റിയാദ്
റിയാദ് : ദീർഘ കാലം കേരള മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഇ കെ നായനാരുടെ ഓർമ പുതുക്കി കേളി കലാസാംസ്കാരിക വേദി. റിയാദിലെ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി.
കേരളത്തിൽ എൽ ഡി എഫിന് തുടർഭരണം ലഭിച്ചാൽ മാത്രമേ ഇടത് ബദൽ എന്തെന്ന് ജനങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കൂ എന്ന നായനാരുടെ വാക്കുകൾ അർഥവത്തായ കാലഘട്ടത്തിലാണ് നാം അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുന്നതെന്നും, ഇതര സംസ്ഥാനങ്ങൾക്കും യൂണിയൻ സർക്കാരിന് തന്നെയും മാതൃകയാണ് കേരളത്തിലെ ഇടത് സർക്കാരെന്ന് ഈ കാലഘട്ടത്തിൽ തെളിയിക്കപ്പെട്ടു എന്നും സെബിൻ അഭിപ്രായപ്പെട്ടു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, ഫിറോഷ് തയ്യിൽ, കേളി ആക്ടിങ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ പങ്കെടുത്തു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ് സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
ഖസീം പ്രവാസി സംഘം - ഇ കെ നായനാർ അനുസ്മരണം
ബുറൈദ : ഖസീം പ്രവാസി സംഘം രക്ഷാധികാരി സമിതിയുടെ ആഭിമുഖ്യത്തിൽ ഇ കെ നായനാർ അനുസ്മരണം നടത്തി. ബുറൈദയിൽ നടന്ന പരിപാടിയിൽ ഖസീം പ്രവാസി സംഘം മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷനായി. കേന്ദ്രകമ്മറ്റി പ്രസിഡന്റ് നിഷാദ് പാലക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.

വികസനോന്മുഖവും ജനോപകാരപ്രദവുമായ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് സാമൂഹികമായും സാമ്പത്തികമായും കേരളത്തെ മുന്നോട്ടുനടത്തിച്ച മുഖ്യമന്ത്രിയായിരുന്നു ഇ കെ നായനാരെന്ന് അദ്ദേഹം അനുസ്മരിച്ചു. സുരേഷ് ബാബു മാനന്തവാടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മുത്തു കോഴിക്കോട്, ദിനേശൻ മണ്ണാർക്കാട്, ഉണ്ണി കണിയാപുരം എന്നിവർ സംസാരിച്ചു. പ്രമോദ് കോഴിക്കോട് സ്വാഗതവും മനാഫ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു.
കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് തുടർച്ചയുണ്ടാകും: എം വി നികേഷ് കുമാർ.
കുവൈത്ത് സിറ്റി: കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് തുടർച്ചയുണ്ടാകുമെന്ന് എം വി നികേഷ് കുമാർ പറഞ്ഞു. സർവ്വ മേഖലകളിലും മികച്ച പുരോഗതി കൈവരിച്ചുകൊണ്ട് കേരളം ഇന്ത്യക്ക് ബദലാകുമ്പോൾ ഇടതുപക്ഷ സർക്കാർ ഭരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ കേന്ദ്ര സർക്കാരും വലതുപക്ഷ കക്ഷികളെല്ലാം ഒന്നിച്ച് കേരളത്തെ എതിർക്കുകയും ഒറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് എം വി നികേഷ് കുമാർ അഭിപ്രായപ്പെട്ടു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് നടത്തിയ ഇ കെ നായനാർ അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എം വി നികേഷ് കുമാർ.

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിച്ച അനുസ്മരണ സമ്മേളനത്തിൽ അബ്ബാസിയ മേഖല സെക്രട്ടറി പി പി സജീവൻ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ചടങ്ങിൽ വച്ച് കല കുവൈത്തിന്റെ പ്രസിദ്ധീകരണമായ കൈത്തിരിയുടെ പ്രകാശനവും എം വി നികേഷ്കുമാറിന് നൽകി കൊണ്ട് സാഹിത്യ വിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം നിർവഹിച്ചു. ലോക കേരളസഭ അംഗമായ ആർ നാഗനാഥൻ ചടങ്ങിന് ആശംസ അറിയിച്ച് സംസാരിച്ചു.
അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ഗസൽ ഗായകൻ റാസയും സംഘവും ഗസൽ സന്ധ്യ അവതരിപ്പിച്ചു. കുവൈത്ത് പ്രവാസിയായ സാലിയുടെ രചനകളും റാസ വേദിയിൽ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ടി വി ഹിക്മത് സ്വാഗതം ആശംസിച്ച ചടങ്ങിന് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ നന്ദി പറഞ്ഞു.
കൈരളി ഫുജൈറ

കൈരളി കൾച്ചറൽ ' അസോസിയേഷൻ ഫുജൈറ ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ചു. കൈരളി ഫുജൈറ ഓഫീസിൽ ചേർന്ന അനുസ്മരണ പരിപാടിയിൽ കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി പി സുജിത്ത് സ്വാഗതവും ട്രഷറർ ബൈജു രാഘവൻ നന്ദിയും പറഞ്ഞു.കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി അധ്യക്ഷനായിരുന്നു.
കൈരളി മുൻ സഹരക്ഷാധികരികളായ കെ പി സുകുമാരൻ, എം എം എ റഷീദ് എന്നിവർ നായനാർ അനുസ്മരണം നടത്തി. പ്രവാസികളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയായിരുന്ന നായനാർ നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ പ്രവാസി മലയാളികൾക്ക് വിസ്മരിക്കുവാൻ കഴിയുന്നതല്ലന്ന് കെ പി സുകുമാരൻ പറഞ്ഞു. നായനാരുടെ ജനപക്ഷ നിലപാടുകൾ എംഎംഎ റഷീദും ഓർമ്മിപ്പിച്ചു. കൈരളിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.









0 comments