കൈരളി സലാല ഇ എം എസ്, എ കെ ജി അനുസ്‌മരണം

സലാല: കൈരളി സലാല പവർഹൗസ്, ന്യൂ സലാല യൂണിറ്റകൾ സംയുക്തമായി ഇ എം എസ്, എ കെ ജി അനുസ്‌മരണം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി കൈരളി സലാല മുൻ പ്രസിഡന്റ് കെ എ റഹിം ഉദ്ഘാടനം ചെയ്തു.
പവർഹൗസ് യൂണിറ്റ് പ്രസിഡന്റ് ശശി എളയനൂർ അധ്യക്ഷനായി. കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ, അംബുജാക്ഷൻ മയ്യിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പവിത്രൻ കാരായി, സനീഷ് ചക്കരകൽ, പ്രദീശൻ മേമുണ്ട, വനിത സെക്രട്ടറി സീന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ന്യൂ സലാല യൂണിറ്റ് ആക്റ്റിങ് സെക്രട്ടറി മധു ലാൽ സ്വാഗതവും പവർഹൗസ് യൂണിറ്റ് സെക്രട്ടറി ആദിത്ത് ഗംഗാധരൻ നന്ദിയും പറഞ്ഞു.









0 comments