കൈരളി സലാലയും ലൈഫ് ലൈൻ ആശുപത്രിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

സലാല : കൈരളി സലാലയും ലൈഫ് ലൈൻ ആശുപത്രിയും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഭാരിച്ച ചികിത്സാ ചിലവുകൾക്ക് ആശ്വാസമേകാൻ ലൈഫ് ലൈൻ ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് വിവിധ ചികിത്സാ പദ്ധതികൾക്കും പരിശോധനകൾക്കും കൈരളി മെമ്പർമാർക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ധാരണാപത്രത്തിൽ കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസറും, സലാല ലൈഫ് ലൈൻ ആശുപത്രി ഡയറക്‌ടർ അബ്ദുൾ റഷീദും ഒപ്പുവെച്ചു. ചടങ്ങിൽ കൈരളി സലാല പ്രസിഡന്റ് മൻസൂർ പട്ടാമ്പിയും ട്രഷറർ കൃഷ്ണദാസ് പട്ടാമ്പിയും ജോയിൻ്റ് സെക്രട്ടറി അനീഷ് റാവുത്തറും ലൈഫ് ലൈൻ ആശുപത്രി മാർക്കറ്റിങ്ങ് മാനേജർ അഹമദ് ഷബീർ, ബിസിനസ്സ് ഡവലപ്പ്മെൻ്റ് മാനേജർ കെ എം ഷബീർ എന്നിവരും പങ്കെടുത്തു.









0 comments