കൈരളി സലാല ഗ്രന്ഥശാല പുസ്തക പരിചയവും പുസ്തക സമാഹരണവും നടത്തി

സലാല: കൈരളി സലാല ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയവും പുസ്തക സമാഹരണവും നടത്തി. പരിപാടിയിൽ ബാലസംഘം അംഗം ജിയ ലക്ഷ്മിയിൽ നിന്ന് ആദ്യ പുസ്തകം ഏറ്റ് വാങ്ങി. ഗ്രന്ഥശാല പ്രസിഡൻ്റ് ഷിബു മുപ്പത്തടം അധ്യക്ഷനായ ചടങ്ങ് ഇന്ത്യൻ സ്കൂൾ അധ്യാപിക എയ്ഞ്ചൽ മനോജ് ഉദ്ഘാടനം ചെയ്തു.
സുജിത് കൊടുങ്ങല്ലൂർ ആയിരം സിംഹാസനങ്ങൾ എന്ന പുസ്തകം പരിചയപ്പെടുത്തി. ശരണ്യ കവിത ആലപിച്ചു. വി എച്ച് ആഷിക് ചെറുകഥ അവതരിപ്പിച്ചു. സരിത ജയരാജ് മാടമ്പ് കുഞ്ഞികുട്ടനെ പരിചയപ്പെടുത്തി. യോഗത്തിൽ കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, പ്രസിഡൻ്റ് ഗംഗാധരൻ അയ്യപ്പൻ, മുതിർന്ന സഖാവ് അംബുജാക്ഷൻ മയ്യിൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഹേമ ഗംഗാധരൻ സ്വാഗതവും കമ്മിറ്റിയംഗം വിനോദ് പുതുകുടി നന്ദിയും പറഞ്ഞു.









0 comments