ഇ എം എസ്, എ കെ ജി അനുസ്‌മരണം സംഘടിപ്പിച്ചു

സലാല: കൈരളി സലാല അഞ്ചാം നമ്പർ യൂണിറ്റ് ഇ എം എസ്, എ കെ ജി അനുസ്‌മരണം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി അംബുജാക്ഷൻ മയ്യിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേബി സുഷാന്ദ് അധ്യക്ഷനായി.
കെ പി ഹരീഷ്, കെ ഉണ്ണികൃഷ്ണൻ, കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ, ട്രഷറർ ലിജോ ലാസർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാജേഷ് ഗോവിന്ദ് സ്വാഗതവും സംഗീത ഹരീഷ് നന്ദിയും പറഞ്ഞു.
കൈരളി സലാല അഞ്ചാം നമ്പർ യൂണിറ്റിന്റെ ഇ എം എസ്, എ കെ ജി അനുസ്‌മരണം ഉദ്‌ഘാടനം ചെയ്‌ത് അംബുജാക്ഷൻ മയ്യിൽ സംസാരിക്കുന്നു









0 comments