കൈരളി ഖോർഫക്കാൻ യൂണിറ്റ് സ്നേഹ സംഗമം - ഇശൽ നിലാവ് സംഘടിപ്പിച്ചു

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് സംഘടിപ്പിച്ച "സ്നേഹസംഗമം - ഇശൽ നിലാവ്" ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പ്രശസ്ത ഗായകൻ കൊല്ലം ഷാഫിയും ദുബായ് സിംഗിംഗ് ബ്രോസും അവതരിപ്പിച്ച സംഗീത വിരുന്ന് ,കൈരളി ഖോർഫക്കാൻ യുണിറ്റ് കലാവിഭാഗം ഒരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ സദസ്സിന് ഹ്യദ്യമായ ആസ്വാദനമേകി.ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ച് നടന്ന സ്നേഹസംഗമം സാംസ്കാരിക സദസ്സ് കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് വിത്സൺ പട്ടാഴി ഉദ്ഘാടനം ചെയ്തു.കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, ലോക കേരള സഭാംഗം ലെനിൻ ജി കുഴിവേലി, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് വിനോയ് ഫിലിപ്പ്, കൈരളി സെൻട്രൽ കമ്മറ്റി ട്രഷറർ ബൈജു രാഘവൻ , മുൻ സഹ രക്ഷാധികാരി കെ.പി.സുകുമാരൻ, കൈരളി ഖോർഫക്കാൻ യൂണിറ്റ് സെക്രട്ടറി ജിജു ഐസക്ക്, പ്രസിഡൻ്റ് ഹഫീസ് ബഷീർ ,ട്രഷറർ സതീശ് കുമാർ ,സ്വാഗത സംഘം ചെയർമാൻ അശോക് കുമാർ ,കൈരളി സെൻട്രൽ കമ്മറ്റി ജോയിൻ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ, സെൻട്രൽ കമ്മറ്റി വനിതാ കൺവീനർ രഞ്ജിനി മനോജ് , ഗോപിക അജയ് ,സോജ നിസാം എന്നിവർ സന്നിഹിതരായിരുന്നു.









0 comments