ഇ എം എസ് - എ കെ ജി അനുസ്മരണം സംഘടിപ്പിച്ച് കൈരളി ഫുജൈറ

ഫുജൈറ : കേരളത്തിൻ്റെ ജനകീയ വികസന മാതൃകയ്ക്ക് അടിസ്ഥാനമൊരുക്കിയ ജനനായകരായിരുന്നു ഇ എം എസ്സും എ കെ ജിയുമെന്ന് കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ പറഞ്ഞു.
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ നടത്തിയ ഇ എം എസ്സ് - എ കെ ജി. അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളി ഫുജൈറ ഓഫിസിൽ വച്ച് ചേർന്ന അനുസ്മരണ യോഗത്തിൽ കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് വിത്സൺ പട്ടാഴി അധ്യക്ഷത വഹിച്ചു. കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി പി സ്വാഗതവും ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് നന്ദിയും പറഞ്ഞു. കൈരളി സെൻട്രൽ കമ്മറ്റി ട്രഷറർ ബൈജു രാഘവൻ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് ഉമ്മർ ചോലയ്ക്കൽ, ജോയിൻ്റ് സെക്രട്ടറി സുധീർ തെക്കേക്കര, സെൻട്രൽ കമ്മറ്റി അംഗങ്ങളായ പ്രമോദ് പട്ടാന്നൂർ, അഷറഫ് പി എം, റാഷീദ് കല്ലുംപുറം, ഷജറത്ത് ഹർഷൽ, ശശികുമാർ എന്നിവർ സംസാരിച്ചു.









0 comments