ടികെ മുഹമ്മദിന് യാത്രയയപ്പ് നൽകി കൈരളി ഫുജൈറ

kairali fujra
വെബ് ഡെസ്ക്

Published on Mar 29, 2025, 01:59 PM | 1 min read

ഫുജൈറ: 25 വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ടി.കെ. മുഹമ്മദിന് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് യാത്രയയപ്പ് നൽകി. കൈരളി ഫുജൈറ യൂണിറ്റ് കമ്മറ്റി അംഗമായ മുഹമ്മദ് ടി.കെ. സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ പ്രവാസികൾക്ക് ഏറെ സുപരിചിതനാണ്.


യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് ആകടിംഗ് പ്രസിഡൻ്റ് ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു.കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി.പി. യൂണിറ്റിൻ്റെ സ്നേഹോപഹാരം മുഹമ്മദിന് നൽകി. കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് വിത്സൺ പട്ടാഴി, യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് ,സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് ഉമ്മർ ചോലയ്ക്കൽ, ജോയിൻ്റ് സെക്രട്ടറി സുധീർ തെക്കേക്കര, സെൻട്രൽ കമ്മറ്റി അംഗം അഷറഫ് പിലാക്കൽ, കൈരളി ഫുജൈറ യൂണിറ്റ് ട്രഷറർ മുഹമ്മദ് നിഷാൻ, ജോയിൻ്റ് സെക്രട്ടറി ടിറ്റോ തോമസ്, കൾച്ചറൽ ജോയിൻ്റ് കൺവീനർ ശ്രീവിദ്യ ടീച്ചർ, പൂർണ്ണിമ, വി.എസ്.സുഭാഷ്, രഞ്ജിത്ത് നിലമേൽ, ഗിരീഷ്, മിനു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. സ്നേഹവായ്പുകൾക്ക് മുഹമ്മദ് നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home