പരിസ്ഥിതി ദിനാചരണവുമായി കൈരളി ഫുജൈറ

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷത്തെകൾ വച്ചുപിടിപ്പിച്ചും ബോധവൽക്കരണ ക്ലാസ്സ് നടത്തിയും പരിസ്ഥിതി ദിനം ആചരിച്ചു. കൈരളി ഓഫീസിൽ ചേർന്ന പരിസ്ഥിതി ദിനാചരണത്തിൽ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഫുജൈറ ചാപ്റ്റർ പ്രസിഡൻ്റ് രാജശേഖരൻ വല്ലത്ത്, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി പി, പ്രസിഡൻ്റ് വിത്സൺ പട്ടാഴി എന്നിവർ സംസാരിച്ചു. കൈരളി ഫുജൈറ യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി ടിറ്റോ തോമസ് അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും യൂണിറ്റ് കമ്മിറ്റി അംഗം രഞ്ജിത്ത് നിലമേൽ നന്ദിയും പറഞ്ഞു.









0 comments