കെ ടി ജലീലിന് ജിദ്ദ നവോദയ സ്വീകരണം നൽകി

ജിദ്ദ: ഭിന്നിപ്പിച്ചു ഭരിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ രാജ്യത്തെ ജനങ്ങൾ ഐക്യപ്പെടണമെന്ന് ഡോ. കെ ടി ജലീൽ എംഎൽഎ. ജിദ്ദ നവോദയ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദ ഷറഫിയ ലക്കി ദർബാർ ഹോട്ടലിൽ വെച്ചാണ് സ്വീകരണച്ചടങ്ങ് നടന്നത്.
രാജ്യത്തെ ചിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന ഭരണകൂടം എല്ലാ മത-ജാതി വിഭാഗങ്ങളെയും എതിർപ്പിന്റെ മുൾമുനയിൽ നിർത്തുകയാണെന്ന് കെ ടി ജലീൽ പറഞ്ഞു. ഭൂരിപക്ഷ ജനതയുടെ മതവികാരത്തെ ചൂഷണം ചെയ്ത് അധികാരം നിലനിർത്താനാണ് അവർ ശ്രമിക്കുന്നത്. അതേസമയം, ലോകത്തിലെ പല മതരാഷ്ട്രങ്ങളും തങ്ങളുടെ സ്വത്വത്തിൽ നിന്ന് മാറി സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് നീങ്ങുന്നത് കാണാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് അധ്യക്ഷനായ ചടങ്ങിൽ നവോദയ രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര-ഏരിയ-യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും കേന്ദ്ര ട്രഷറർ സി എം അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു.









0 comments