ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ ഇഫ്താർ സംഗമം

iftar
വെബ് ഡെസ്ക്

Published on Mar 25, 2025, 07:26 PM | 1 min read

ജിദ്ദ : ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല ) കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ജിസാനിലെ മലയാളികളുടെ മതേതരത്ത്വം വിളിച്ചോതുന്ന ജിസാൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ജന സാഗരമായി മാറി .ജിസാൻ ജനറൽ ഹോസ്പിറ്റലിനടുത്തുള്ള മുൻസിപ്പാലിറ്റി ഗ്രൗണ്ടിൽ നടന്ന ഇഫ്താർ സംഗമം ജലയുടെ ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘടാനം നിർവഹിച്ചു. ജല കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ അദ്ധ്യക്ഷത വഹിച്ചു ,രക്ഷാധികാരി സതീഷ് നീലാംബരി റമദാൻ സന്ദേശം നൽകി .ജലയുടെ മുഖ്യ രക്ഷാധികാരി വെന്നിയൂർ ദേവൻ ,ട്രഷറർ ഡോക്ടർ ജോ വർഗീസ് ,രക്ഷാധികാരി സമിതി അംഗങ്ങളായ മൊയ്‌ദീൻ ഹാജി ,ഓമനക്കുട്ടൻ ,വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .



സ്വദേശി പൗരൻ ഖാലിദ് ബിൻ കരീബ് അബു ജനാദിബ് പ്രാർത്ഥനക്കു നേതൃത്ത്വം നൽകി. ജബ്ബാർ പാലക്കാട് ,സലിം മൈസൂർ ,ജോർജ് തോമസ് ,ഹർഷദ് അമ്പയകുന്നുമ്മേൽ,സിയാദ് പുതുപ്പറമ്പിൽ ,ഷാജി കൊല്ലം ,സമീർ പരപ്പനങ്ങാടി ,ബിനു ബാബു അബ്ദുൽ ഹകീം ,ശിഹാബ് കരുനാഗപ്പള്ളി ,മുസ്തഫ പൂവത്തിങ്കൽ ,മുസ്തഫ പട്ടാമ്പി ,സലാം എളമരം ,അഷ്‌റഫ് മണ്ണാർക്കാട് ,സാദിഖ് പരപ്പനങ്ങാടി ,നിസാർ സനയ്യ ,നൗഷാദ് പുതിയതോപ്പിൽ ,അഷ്‌റഫ് പാണ്ടിക്കാട് ,ജാഫർ താനൂർ ,ജമാൽ കടലുണ്ടി ,ജിനു ,ബാലൻ കൊടുങ്ങല്ലൂർ എന്നിവർ പരിപാടിക്ക് നേതൃത്ത്വം നൽകി അനീഷ് നായർ സ്വാഗതവും ,സണ്ണി ഓതറ നന്ദിയും പറഞ്ഞു .




deshabhimani section

Related News

View More
0 comments
Sort by

Home