ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് യൂണിറ്റ് സമ്മേളനം

ഫോട്ടോ : നീനു വിവേക് , ഷൗക്കത്ത് പരപ്പനങ്ങാടി, ഹംസത്ത് പാണഞ്ചേരി
ജിദ്ദ : ജിദ്ദ നവോദയ 31-ാം കേന്ദ്ര സമ്മേളത്തിന്റെ ഭാഗമായുള്ള ഖാലിദ് ബിൻ വലീദ് ഏരിയയിലെ ഖാലിദ് ബിൻ വലീദ് യൂണിറ്റ് സമ്മേളനം റയാൻ നഗറിൽ ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു. സുകുമാരൻ മേലാറ്റൂർ അധ്യക്ഷനായി.
യുണിറ്റ് സെക്രട്ടറി വിവേക് പഞ്ചമൻ യുണിറ്റ് റിപ്പോർട്ടും ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഷൗക്കത്ത് പരപ്പനങ്ങാടി അനുശോചന പ്രമേയവും റഫീഖ് മാങ്കായി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി അനസ് ബാവ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിപാനൽ അവതരിപ്പിച്ചു.
ഭാരവാഹികൾ: നീനു വിവേക് (സെക്രട്ടറി), ഷൌക്കത്ത് പരപ്പനങ്ങാടി (പ്രസിഡന്റ്) ഹംസത്ത് പാണഞ്ചേരി( ട്രഷറർ), ജംഷീർ (ജീവകാരുണ്യ കൺവീനർ), അജ്മൽ (യുവജനവേദി കൺവീനർ).
സമ്മേളനം പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പപലസ്തീൻ ജനതയെ വംശീയ ഉന്മൂലനം നടത്തുന്ന ഇസ്രയേലിന്റെ ഭീകരതയെ സമ്മേളനം പ്രമേയത്തിലൂടെ അപലപിച്ചു. മുംതാസ് അജ്മൽ പ്രമേയം അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം യുസഫ് മേലാറ്റൂർ , കേന്ദ്ര ആരോഗ്യവേദി കൺവീനർ ടിറ്റോ മീരാൻ, ഏരിയ കായികവേദി കൺവീനർ അഷ്‌റഫ് ആലങ്ങാടൻ, ഏരിയ കുടുംബവേദി കൺവീനർ നിഷാദ് വർക്കി, ഏരിയ ജീവകാരുണ്യ ജോയിന്റ് കൺവീനർ നിസാമുദ്ദീൻ കൊല്ലം, ബാബു മഹാവി എന്നിവർ സംസാരിച്ചു. നീനു വിവേക് നന്ദി പറഞ്ഞു.









0 comments